തിരുവനന്തപുരം | ‘ക്യാപ്റ്റന്‍ കൂള്‍’ എന്ന വാചകം ട്രേഡ്മാര്‍ക്ക് ചെയ്യാനുള്ള എം.എസ്. ധോണിയുടെ നീക്കം സഫലമായേക്കും. 2025 ഒക്ടോബര്‍ പകുതിയോടെ എതിര്‍പ്പൊന്നും ലഭിച്ചില്ലെങ്കില്‍, മാര്‍ക്ക് രജിസ്‌ട്രേഷനിലേക്ക് പോകും. ഇതോടെ, ധോണിക്ക് ‘ക്യാപ്റ്റന്‍ കൂള്‍’ ഉപയോഗിക്കുന്നതിനുള്ള പ്രത്യേക നിയമപരമായ അവകാശങ്ങള്‍ ലഭിക്കും.
വിനോദത്തിനും കായിക സംബന്ധിയായ സേവനങ്ങള്‍ക്കുമായി ‘ക്യാപ്റ്റന്‍ കൂള്‍’ എന്ന വാചകം ട്രേഡ്മാര്‍ക്ക് ചെയ്യാനുള്ള മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ബിഡ് സ്വീകരിച്ചു. ട്രേഡ് മാര്‍ക്ക് രജിസ്ട്രി അപേക്ഷ ഔദ്യോഗികമായി സ്വീകരിച്ച് 2025 ജൂണ്‍ 16-ന് ഔദ്യോഗിക ജേണലില്‍ പ്രസിദ്ധീകരിച്ചു.
ക്ലാസ് 41 പ്രകാരമാണ് ഈ അപേക്ഷ ഫയല്‍ ചെയ്തത്. 2023 ജൂണില്‍ സമര്‍പ്പിച്ച അപേക്ഷയില്‍, 1999 ലെ ട്രേഡ് മാര്‍ക്ക് നിയമത്തിലെ സെക്ഷന്‍ 11(1) പ്രകാരം രജിസ്ട്രിയില്‍ നിന്ന് തുടക്കത്തില്‍ എതിര്‍പ്പ് ഉയര്‍ന്നുവന്നിരുന്നു.