ന്യൂഡല്‍ഹി | ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ന് ഉച്ചയക്ക് 12 -ന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തല ചര്‍ച്ചകള്‍ ആരംഭിച്ചു. ഉച്ചയ്ക്ക് 2.30 -ന് ഈ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സൈന്യം പുറത്തുവിടും.
ഡിജിഎംഒ തല ചര്‍ച്ചകള്‍ക്ക് മുന്നോടിയായി, സിഡിഎസും മൂന്ന് സായുധ സേനാ മേധാവികളും പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവലും മീറ്റിംഗില്‍ പങ്കെടുത്തു. പാക് ഡിജിഎംഒയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കാനായിരുന്നൂ ഈ കൂടിക്കാഴ്ച.
പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചശേഷം ആദ്യം നടക്കുന്ന ഡിജിഎംഒ തല മീറ്റിംഗാണ് നടക്കുന്നത്. ഇന്നലെ ഇരുരാജ്യങ്ങള്‍ക്കിടയിലും സംഘര്‍ഷാവസ്ഥ ഉണ്ടാകാതിരുന്നതും ആശ്വാസമായി. ശനിയാഴ്ച രാത്രി വൈകി നടത്തിയ മാധ്യമസമ്മേളനത്തില്‍, വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ പരിഹരിക്കണമെന്നും പാക്കിസ്ഥാന്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും വിക്രം മിസ്രി ആവശ്യപ്പെട്ടിരുന്നു.