ആലപ്പുഴ | ആഴക്കടലില്‍ സമരസംഗമത്തില്‍ പങ്കെടുക്കാനായി തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്ന് ബോട്ടില്‍ കയറവെയാണ് എം ലിജുവും ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദും കടലില്‍ വീണത്.

ബോട്ടില്‍ കയറാനായി ചെറു വള്ളത്തില്‍ കയറുമ്പോള്‍ ആണ് സംഭവം. മത്സ്യത്തൊഴിലാളികളും പൊലീസും ചേര്‍ന്നാണ് ഇരുവരെയും രക്ഷിച്ചത്. ഇരുവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. തുടര്‍ന്ന് വേഷം മാറി സമരത്തില്‍ പങ്കെടുത്താണ് മടങ്ങിയത്. കടല്‍ മണല്‍ ഖനനത്തിനെതിരെ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുക്കാനാണ് ഇവരെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here