ഹരിയാന: ഹരിയാനയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു. ഡല്‍ഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാന്‍ഡില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് മൃതദേഹം ട്രോളി ബാഗില്‍ കണ്ടെത്തിയത്.
റോഹ്തക് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ ഹിമാനി നര്‍വാള്‍ (23) ആണ് കൊല്ലപ്പെട്ടത്. കഴുത്തില്‍ മുറിവുകളുണ്ടെന്നും കഴുത്തുഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു.

ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഹിമാനി പങ്കെടുത്തിരുന്നു. ഭൂപീന്ദര്‍ ഹൂഡയുടെയും ദീപീന്ദര്‍ ഹൂഡയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവസാന്നിധ്യമായിരുന്നു ഹിമാനി. ഫൊറന്‍സിക് ടീം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നുമെന്ന് പോലീസ് അറിയിച്ചു.