കോഴിക്കോട് | സുന്നത്ത് കര്‍മ്മത്തിന് മുന്‍പേ അനസ്തേഷ്യ നല്‍കുന്നതിനിടെ പിഞ്ചുകുഞ്ഞ് മരണപ്പെട്ടു. രണ്ട് മാസം പ്രായമുള്ള എമില്‍ ആദമാണ് മരിച്ചത്. കോഴിക്കോട് കാക്കൂരില്‍ പൂവനത്ത് ഷാദിയ- ഇംത്യാസ് എന്നീ ദമ്പതികളുടെ മകനാണ് എമില്‍ ആദം. സ്വകാര്യ ക്ലിനിക്കില്‍ വച്ച് ഇന്നലെ രാവിലെയാണ് കുഞ്ഞിന് സുന്നത്ത് കര്‍മ്മത്തിനായി ലോക്കല്‍ അനസ്തേഷ്യ നല്‍കിയത്. ക്ലിനിക്കില്‍ ആ സമയത്ത് പീഡിയാട്രീഷനുണ്ടായിരുന്നില്ലെന്നാണ് വിവരം. കാക്കൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. പോസ്റ്റ്മോര്‍ട്ടം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here