കൊച്ചി | പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെപ്പോലെ ആള്‍മാറാട്ടം നടത്തി ഐഎന്‍എസ് വിക്രാന്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഫോണ്‍ കോളിലൂടെ ശേഖരിക്കാന്‍ ശ്രമിച്ചതിന് ഒരാള്‍ അറസ്റ്റിലായി. കോഴിക്കോട് നടക്കാവ് സ്വദേശിയായ മുജീബ് റഹ്മാനാണ് പ്രതി. ഇന്ന് രാവിലെയാണ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുവന്നത്. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി.
ഐഎന്‍എസ് വിക്രാന്തിന്റെ നിലവിലെ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി കൊച്ചി നാവിക താവളത്തിലെ ലാന്‍ഡ്ലൈനിലേക്കാണ് കോള്‍ വിളിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് കോള്‍ വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് അവകാശപ്പെട്ട് വിളിച്ചയാള്‍ ‘രാഘവന്‍’ എന്ന് പരിചയപ്പെടുത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നാവികസേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ഹാര്‍ബര്‍ പോലീസ് ബിഎന്‍എസ് സെക്ഷന്‍ 319(2), ഔദ്യോഗിക രഹസ്യ നിയമം എന്നിവ പ്രകാരം കേസെടുത്തു. സംസ്ഥാന പോലീസും നാവികസേനയും ഇന്റലിജന്‍സ് ബ്യൂറോയും ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സമയത്താണ് ഈ കോള്‍ വന്നത്,