കോഴിക്കോട് | പെണ്‍വാണിഭ കേന്ദ്രമായി പ്രവര്‍ത്തിച്ചുവന്ന അപ്പാര്‍ട്ടുമെന്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ആറു സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പതു പേര് അറസ്റ്റില്‍. മലാപ്പറമ്പ് ഇയ്യപ്പാടിയിലെ അപ്പാര്‍ട്മെന്റിലാണ് ഇന്ന് (വെള്ളി) വൈകിട്ടോടെ പൊലീസ് റെയ്ഡ് നടത്തിയത്. രണ്ടു വര്‍ഷത്തിലേറെയായി വാടകയ്ക്ക് കൊടുത്തിരുന്ന അപ്പാര്‍ട്മെന്റില്‍ പെണ്‍വാണിഭം നടക്കുന്നൂവെന്ന വിവരത്തെത്തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. തുടര്‍ന്നു സിറ്റി ക്രൈംബ്രാഞ്ച് സ്ഥലം നിരീക്ഷിച്ചശേഷമാണ് റെയ്ഡിലേക്ക് കടന്നത്. പിടിയിലായവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം നിരവധി വീടുകള്‍ ഉളള ഇടത്താണ് ഈ അപ്പാര്‍ട്മെന്റ്. ചില അയല്‍ക്കാര്‍ ഇവിടെയെത്തുന്നവരെക്കുറിച്ച് സംശയം അറിയിച്ചപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചില ബന്ധുക്കളെ കാണാനെത്തുന്നവരാണെന്ന് പറഞ്ഞതായും അയല്പക്കക്കാര് മൊഴി നല്കി.