തിരുവനന്തപുരം | കരമനയിൽ നടുറോഡിൽ വച്ച് യുവാവിനെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. വട്ടപ്പാറ സ്വദേശി കിരൺ കൃഷ്ണയാണ് പിടിയിലായത്. പ്രതികൾ വന്ന വാഹനത്തിൽ കിരണും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിൽ എത്ര പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്നും നാലു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
NEWS Update @ 3.30 am, December 12:
* അഖിലിനെ കൊലപ്പെടുത്തിയ സംഘത്തിലെ മുഖ്യപ്രതി, അഖില്‍ എന്ന അപ്പുവിനെ തമിഴ്‌നാട്ടില്‍ നിന്നും അന്വേഷണ സംഘം പിടികൂടി. പ്രതികളെ സഹായിച്ചെന്നു കരുതുന്ന മൂന്നു പേരും കസ്റ്റഡിയിലായി. ഇവരില്‍ നിന്ന് ലഭിച്ച വിവരം പിന്തുടര്‍ന്നാണ് പോലീസ് അപ്പുവിലേക്ക് എത്തിയത്. കിരണ്‍ ആണ് രക്ഷപെടാന്‍ അപ്പുവിനെ സഹായിച്ചതത്രേ. കൊലയാളി സംഘം എത്തിയ ഇന്നോവ കാറിന്റെ ഡ്രൈവര്‍ അനീഷിനെ ബാലരാമപുരത്തുനിന്ന് നേരത്തെ പിടികൂടിയിരുന്നു. വിനീത്, അനീഷ്, അപ്പു, കിരണ്‍ കൃഷ്്ണ എന്നിവരാണ് പ്രതികളെന്ന് പോലീസ് വ്യക്തമാക്കി. ഇവര്‍ 2019ലെ കരമന അനന്തു വധക്കേസിലെ പ്രതികളാണ്.
കരമന സ്വദേശികളായ അഖിൽ, അനീഷ് , സുമേഷ്, വിനീഷ് രാജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പ്രതികൾ കരമന അനന്തു കൊലക്കേസിലെ പ്രതികളാണെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്. യുവാവിനെ അടിച്ച് നിലത്തിടുന്നതിന്റെയും ശേഷം കല്ലുകൊണ്ട് തല തകർക്കുന്നതിന്റെയും ദൃശ്യങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്. മരുതൂർ കടവ് പ്ലാവില വീട്ടിൽ അഖിലിനെയാണ് പ്രതികൾ ചേർന്ന് കൊലപ്പെടുത്തിയത്. ബാറിൽ ഉണ്ടായ തർക്കത്തിന്റെ തുടർച്ചയായിരുന്നു കൊലപാതകം. കാറിലെത്തിയ സംഘം ഇന്നലെ വൈകുന്നേരം അഖിലിനെ മർദ്ദിക്കുകയായിരുന്നു. ശേഷം കല്ലു കൊണ്ടും ഹോളോബ്രിക്‌സുകൊണ്ടും തലയ്‌ക്ക് അടിച്ചു. ആളുകൾ കൂടിയതോടെ ഇവിടെ നിന്നും സംഘം കടന്നു കളയുകയായിരുന്നു. -കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അഖിലിന്റെ വീട് സന്ദർശിച്ച ശേഷം ആയിരുന്നു മന്ത്രിയുടെ പ്രതികരണം. അതി ദാരുണമായ സംഭവം ആണ് നടന്നത്. സർക്കാർ അതിയായ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത് എന്നും മന്ത്രി വ്യക്തമാക്കി.