മലപ്പുറം | മലപ്പുറം മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തി എന്‍ഐഎ നാലുപേരെ കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐയുടെ ബ്രാഞ്ച് പ്രസിഡന്റടക്കമാണ് എന്‍ഐഎയുടെ കസ്റ്റഡിയിലുള്ളത്.
പുലര്‍ച്ചെ മൂന്ന് മണിയോടെ അഞ്ചുവീടുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.
ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇയാള്‍ക്കായി തിരച്ചില്‍തുടരുകയാണെന്നും എന്‍.ഐ.എ. വൃത്തങ്ങള്‍ അറിയിച്ചു.