ന്യൂജേഴ്സി | അമേരിക്കയില്‍ വിവിധ മെഡിക്കല്‍ തട്ടിപ്പുകള്‍ നടത്തിയതിന് ഇന്ത്യന്‍ വംശജനായ ഡോക്ടറെ വീട്ടുതടങ്കലിലാക്കി. ന്യൂജേഴ്സിയിലെ സെക്കോക്കസില്‍ താമസിക്കുന്ന 51 കാരനായ റിതേഷ് കല്‍റയ്‌ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.
കൃത്യമായ കാരണമില്ലാതെ ഓപ്പിയോയിഡ് മരുന്നുകള്‍ വിതരണം ചെയ്യുക, കുറിപ്പടികള്‍ക്ക് പകരമായി രോഗികളില്‍ നിന്ന് ലൈംഗിക ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുക, വ്യാജ അപ്പോയിന്റ്‌മെന്റുകള്‍ക്ക് ബില്ലിംഗ് തുടങ്ങി വിവിധ മെഡിക്കല്‍ തട്ടിപ്പുകള്‍ നടത്തിയതായാണ് കേസ്. റിതേഷ് കല്‍റയുടെ മെഡിക്കല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കല്‍റ തങ്ങളെ ലൈംഗികമായി സ്പര്‍ശിച്ചുവെന്നും, കുറിപ്പടി നല്‍കുന്നതിന് ഓറല്‍ സെക്സ് ഉള്‍പ്പെടെയുള്ള ലൈംഗിക ആവശ്യങ്ങള്‍ നിരത്തിയെന്നുമാണ് ആരോപണം.
2019 ജനുവരി മുതല്‍ 2025 ഫെബ്രുവരി വരെ, ആധികാരികമായ മെഡിക്കല്‍ കാരണങ്ങളില്ലാതെ, ഓക്‌സികോഡോണ്‍ എന്ന കുറിപ്പടി മരുന്ന് കഴിക്കുന്നതിനായി 31,000-ത്തിലധികം കുറിപ്പടികള്‍ അദ്ദേഹം നല്‍കിയതായി കോടതി കണ്ടെത്തി.