ഹരിയാന | ഹരിയാനയിലെ 23 കാരിയായ മോഡലിന്റെ മൃതദേഹം സോണിപത്തിലെ ഖാര്ഖൗഡയിലെ ഒരു കനാലില്‍ നിന്ന് കണ്ടെത്തി. സിമ്മി ചൗധരി എന്നറിയപ്പെടുന്ന ശീതളാണ് കൊല്ലപ്പെട്ടത്. സംഗീത മേഖലയില്‍ മോഡലായി ജോലി ചെയ്തു വരികയായിരുന്നു ശീതള്‍. ജൂണ്‍ 14 മുതല്‍ ശീതളിനെ കാണാനില്ലെന്ന് ശീതളിന്റെ സഹോദരി പാനിപ്പത്തിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ജൂണ്‍ 14 ന് രാത്രി ശീതള്‍ തന്നെ വിളിച്ച് പാനിപ്പത്തില്‍ നിന്നുള്ള തന്റെ മുന്‍ സുഹൃത്തായ സുനില്‍ ഷൂട്ടിംഗ് സ്ഥലത്ത് എത്തി തന്നെ ആക്രമിച്ചുവെന്ന് പറഞ്ഞിരുന്നതായി സഹോദരി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.