പാലക്കാട് | ആര്യങ്കാവ് അഞ്ചാം വേലക്കിടെ ഉത്സവപ്പറമ്പില്‍ കുട്ടികള്‍ കുഴഞ്ഞുവീണതിന് കാരണം മദ്യപിച്ചതാണെന്ന് കണ്ടെത്തി. സംഭവത്തില്‍ കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. കൂനത്തറ സ്വദേശി ക്രിസ്റ്റിയാ(21)ണ് കുട്ടികള്‍ക്ക് മദ്യം നല്‍കിയത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. 15 വയസുള്ള കുട്ടികളെയാണ് ഉത്സവപ്പറമ്പില്‍ മദ്യപിച്ച് അവശനിലയില്‍ വീണുകിടക്കുന്നതായി കണ്ടെത്തിയത്.