തിരുവനന്തപുരം | കാഴ്ചശക്തി കുറയുന്നതിന് കാരണം ബ്രയിന്‍ ട്യൂമറാണെന്ന് മനസിലാക്കിയിട്ടും നേത്രപരിശോധന നടത്തി ചികിത്സ തുടര്‍ന്ന ഡോക്ടറും ആശുപത്രിയും 10 ലക്ഷം നഷ്ടപരിഹാരവും 5,0000 രൂപ ചെലവും നല്‍കണമെന്ന് കൊല്ലം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. നേത്രരോഗ വിദഗ്ദ്ധന്റെ തെറ്റായ രോഗനിര്‍ണയത്തെത്തുടര്‍ന്ന് പിന്നേട് കാഴ്ചശക്തി നഷ്ടപ്പെട്ട ആറ് വയസ്സുകാരിയുടെ പരാതിയിലാണ് നടപടി. കാഴ്ച കുറയുന്നതിന്റെ
യഥാര്‍ത്ഥ കാരണം ബ്രെയിന്‍ ട്യൂമര്‍ ആയിരുന്നെങ്കിലും അവളുടെ കണ്ണിന്റെ ചികിത്സ തുടര്‍ന്ന ഡോക്ടര്‍ക്കെതിരേയാണ് വിധി.

2003 മാര്‍ച്ച് 20 നാണ് ഇടതു കണ്ണില്‍ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടതിന്റെ ലക്ഷണങ്ങള്‍ കാണിച്ച ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൊല്ലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതേ ദിവസം തന്നെ മാര്‍ച്ച് 24 ന് ഫണ്ടോസ്‌കോപ്പിയും റിഫ്രാക്ഷന്‍ പരിശോധനയും നടത്തിയ ശേഷം, അവിടെയുള്ള നേത്രരോഗ വിദഗ്ദ്ധന്‍ വലത് കണ്ണിന് മുകളില്‍ ഒരു റബ്ബര്‍ കവര്‍ ഒരു ദിവസം കുറഞ്ഞത് നാല് മണിക്കൂറെങ്കിലും ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചു. ആറ് മാസത്തിന് ശേഷം അവലോകനത്തിനായി വരാന്‍ അവളോട് ആവശ്യപ്പെട്ടു. സെപ്റ്റംബറിലെ അവലോകനത്തിനിടെ, അവളുടെ ഇടത് കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി ഡോക്ടര്‍ മാതാപിതാക്കളെ അറിയിച്ചു.

പിന്നീട് മാതാപിതാക്കള്‍ അവളെ തിരുനെല്‍വേലിയിലെ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നടത്തിയ സിടി സ്‌കാനില്‍ തലച്ചോറിലെ ട്യൂമര്‍ വലുതായതായി കണ്ടെത്തി. തുടര്‍ന്ന് ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലേക്ക് (SCTIMST) റഫര്‍ ചെയ്തു. അവിടെ ശസ്ത്രക്രിയയ്ക്ക് ശേഷം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വലതു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. തുടര്‍ന്ന് മാതാപിതാക്കള്‍
കൊല്ലം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കി. ആശുപത്രിയും ഡോക്ടറും പെണ്‍കുട്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും 5,0000 രൂപ ചെലവും നല്‍കാന്‍ ഉത്തരവിട്ടു.

എന്നാല്‍ ഡോക്ടര്‍ SCDRC-യില്‍ അപ്പീല്‍ നല്‍കി. പ്രസിഡന്റ് ജസ്റ്റിസ് ബി സുധീന്ദ്ര കുമാര്‍, ജുഡീഷ്യല്‍ അംഗം അജിത് കുമാര്‍ ഡി, അംഗം രാധാകൃഷ്ണന്‍ കെ ആര്‍ എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിച്ചു. വിദഗ്ദ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറുടെ പിഴവ് കോടതി സ്ഥിതീകരിച്ചത്. 2003 മാര്‍ച്ച് 20, 24 തീയതികളില്‍ പെണ്‍കുട്ടി ഡോക്ടറെ സന്ദര്‍ശിച്ചപ്പോള്‍ വിശദമായ സ്‌ക്വിന്റ് വര്‍ക്ക്-അപ്പ്, ഡിപ്ലോപ്പിയ ചാര്‍ട്ടിംഗ്, ഹെസ് ചാര്‍ട്ടിംഗ്, ബിഎസ്വി ടെസ്റ്റുകള്‍, ഇന്‍ഡയറക്ട് ഒഫ്താല്‍മോസ്‌കോപ്പി, അള്‍ട്രാസൗണ്ട് ഓര്‍ബിറ്റ്, തലച്ചോറിന്റെ സിടി സ്‌കാന്‍ എന്നിവ നടത്തുന്നതിന് സ്റ്റാന്‍ഡേര്‍ഡ് മെഡിക്കല്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ നേത്രരോഗവിദഗ്ദ്ധന്‍ പരാജയപ്പെട്ടു.

2003 സെപ്റ്റംബര്‍ 23 ന് അവലോകനത്തിനിടെ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ക്ക് ട്യൂമറിനെക്കുറിച്ച് അറിയാമായിരുന്നൂവെന്ന് എസ്സിഡിആര്‍സി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയെ ഒരു ന്യൂറോളജിസ്റ്റിലേക്ക് റഫര്‍ ചെയ്തില്ല, പകരം ചികിത്സ തുടരാന്‍ തീരുമാനിച്ചതായും കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here