താനെ | താനെയിലെ ആംബര്‍നാഥ് ഈസ്റ്റിലുള്ള ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ ലിഫ്റ്റില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഒരാള്‍ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. 14-ാം നിലയിലെ തന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ട്യൂഷന് പോകാനായി ലിഫ്റ്റില്‍ കയറിയ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയ്യാറായതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. ഹൗസ് കീപ്പിംഗ് ജീവനക്കാര്‍ ഇടപെട്ടിട്ടും അയാള്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത് തുടര്‍ന്നു.