ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ച് ഡല്‍ഹി വിചാരണ കോടതി. കലാപത്തിനിടെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് സജ്ജന്‍കുമാറിന് ശിക്ഷ ലഭിച്ചത്. നിലവില്‍ തിഹാര്‍ ജയിലിലാണ് സജ്ജന്‍ കുമാര്‍. കേസില്‍ സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് ഡല്‍ഹി റോസ് അവന്യു കോടതി കണ്ടെത്തിയിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനീഷ് റാവത്ത് ഹാജരായി. സ്‌പെഷല്‍ ജഡ്ജ് കാവേരി ബവേജയാണ് ഇപ്പോള്‍ ജീവപര്യന്തം ശിക്ഷ വിധിച്ചത്.