തിരുവനന്തപുരം: ഉപയോഗശ്യൂന്യമായ പാറ ക്വാറികളിലെ ജലം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്രദമാക്കുന്നതിനായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുനന്തിന് മുന്നോടിയായി ഹരിതകേരളം മിഷന്‍ പഠനറിപ്പോര്‍ട്ട് തയ്യാറാക്കി. ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ട പാറ ക്വാറികളിലും വെള്ളായണിക്കായലിലും സര്‍വേ നടത്തിയത്.

കേരളത്തില്‍ ഉടനീളം ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പാറക്വാറി റിചാര്‍ജ്ജിങുമായി ബന്ധപ്പെട്ട് ഹൈഡ്രോളജി വകുപ്പ് ഇതിനോടകം സംസ്ഥാനത്തെ 8 പാറക്വാറികളില്‍ സര്‍വേ നടപടി പൂര്‍ത്തിയാക്കി. തയ്യാറാക്കിയ സമഗ്ര പഠന റിപ്പോര്‍ട്ട് മന്ത്രി വി.എന്‍. വാസവന്‍ പ്രകാശനം ചെയ്തു. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍. സീമ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here