ഇംഫാല്‍ | വഖഫ് ഭേദഗതി നിയമത്തില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു ഒപ്പുവച്ചതിനു പിന്നാലെ മണിപ്പൂരില്‍ സംഘര്‍ഷം. മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അസ്‌കര്‍ അലിയുടെ വീടിന് ഒ
ഒരു കൂട്ടം ആളുകള്‍ തീയിട്ടതിനെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. വഖഫ് ഭേദഗതി നിയമത്തിന് അലി പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
ഇന്നലെ രാത്രി 9 മണിയോടെ അലിയുടെ വീടിന് പുറത്ത് ഒരു വലിയ സംഘം മുസ്ലീം വിഭാഗത്തിലെ ഒരുസംഘം ആളുകള്‍ തടിച്ചുകൂടി അക്രമണം അഴിച്ചുവിടുകയായിരുന്നൂവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. വഖഫ് ബില്ലിനെ സ്വാഗതം ചെയ്യുന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഏപ്രില്‍ 6 ന് അലി പങ്കിട്ടതോടെയാണ് വീട് കത്തിച്ചത്. ‘സുതാര്യതയിലൂടെയും ഉത്തരവാദിത്തത്തിലൂടെയും വഖഫ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തും’ എന്നായിരുന്നു അലിയുടെ പോസ്റ്റ്. വിവിധ പ്രാദേശിക മുസ്ലീം സംഘടനകളില്‍ നിന്നും എതിര്‍പ്പ് നേരിട്ടതോടെ അലി വീഡിയോ സന്ദേശത്തിലൂടെ മാപ്പു പറഞ്ഞു. ഇതിനുപിന്നാലെയാണ് വീടിനുനേരെ ആക്രമണം നടന്നത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ ലിലോങ്ങിലും പരിസര പ്രദേശങ്ങളിലും സെന്‍സിറ്റീവ് പോക്കറ്റുകളില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ അര്‍ദ്ധസൈനിക സേനയെ വിന്യസിച്ചിട്ടുണ്ട്. രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും പരിമിതപ്പെടുത്തിയിട്ടുണ്ട്.