തിരുവനന്തപുരം | കല്ലമ്പലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച കേസില്‍ കാമുകന് പോലീസ് കസ്റ്റഡിയില്‍. നാവായിക്കുളം സ്വദേശി അഭിജിത്തിനെയാണ് കല്ലമ്പലം പൊലീസ് പിടികൂടിയത്. ചാവര്‍കോട് മദര്‍ ഇന്ത്യ ഹയര്‍ സെക്കഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് കഴിഞ്ഞദിവസം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പില്‍ എന്റെ ജീവിതം തകര്‍ത്തതിന് ഞാനാണ് ഉത്തരവാദി എന്ന തരത്തില്‍ ഒറ്റവരിയാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന്പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും സംശയം തോന്നിയതിനെ തുടര്‍ന്നാണ് അയല്‍വാസിയായ അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടി വീട്ടില്‍ നിന്നും സ്വര്‍ണ്ണം എടുത്ത് ഇയാള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ചാറ്റുകളില്‍ നിന്ന് വ്യക്തമായതോടെയാണ് പോലീസ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങലിലെ ഒരു ബൈക്ക് ഷോറൂമില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുകയാണ് ഇയാള്‍.