ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ഫോണ്ട്. ആഗോളരാഷ്ട്രീയത്തിലെ പ്രാധാന്യമുള്ള നേതാവാണ് മോഡി. ഒരേസമയം യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കിയുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായും സംസാരിക്കാന്‍ കഴിയുന്ന ഏക ലോകനേതാവാണ് നരേന്ദ്രമോദിയെന്നും ബോറിക് ഫോണ്ട് പറഞ്ഞു.
ലോകസമാധാനത്തിനായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന നേതാവാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. ലാറ്റിന്‍ അമേരിക്കന്‍ ഭരണാധികാരികളുമായും ഇറാനുമായെല്ലാം ആശയവിനിമയം നടത്താന്‍ അദ്ദേഹത്തിനു കഴിയും. ഫോണ്ട് ചൂണ്ടിക്കാട്ടി. ഏപ്രില്‍ 1 മുതല്‍ 5 വരെ നീണ്ടു നില്‍ക്കുന്ന ഇന്ത്യ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കിയ വിരുന്നില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ബോറിക് ഫോണ്ട് പ്രാധാനമന്ത്രിയെക്കുറിച്ച് പറഞ്ഞത്.