ദിയോറിയ | ഉത്തര്‍പ്രദേശില്‍ ഉറങ്ങിക്കിടന്നിരുന്ന രോഗിയായ സ്ത്രീയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു. ഉറക്കെ നിലവിളിച്ചപ്പോള്‍ പ്രതി ഇറങ്ങി ഓടി രക്ഷപ്പെട്ടു. മകന്‍ ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയനേരത്താണ് സംഭവം.

മകന്‍ ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയ തക്കത്തിന് വീട്ടില്‍ അവര്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ അയല്‍ക്കാരനാണ് അതിക്രമം നടത്തിയത്. സ്ത്രീ നിലവിളിച്ചതോടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. അതേസമയം തന്നെ മകന്‍ തിരിച്ചെത്തുമ്പോള്‍ പ്രതി വീടിന്റെ മുകളില്‍ നിന്ന് ചാടി ഓടുന്നത് കണ്ടതായി പോലീസില്‍ മൊഴി നല്‍കി. പ്രതിയായ അയല്‍ക്കാരന്റെ ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ ഉടന്‍ തന്നെ അയാളെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here