കൊച്ചി | കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ ഓഹരി വിപണി മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഈ ആഴ്ചത്തുടക്കം നഷ്ടത്തോടെ അവസാനിച്ചു. എസ് & പി ബിഎസ്ഇ സെന്‍സെക്‌സ് 576.77 പോയിന്റ് അഥവാ 0.68% വരെ ഇടിഞ്ഞു. അതുപോലെ, എന്‍എസ്ഇയുടെ നിഫ്റ്റി50 സൂചിക 164.5 പോയിന്റ് അഥവാ 0.64% ഇടിഞ്ഞു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 1% ത്തിലധികം കുറഞ്ഞ് 1,499.50 എന്ന നിലയിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞയാഴ്ച പ്രധാന സൂചികകളുടെ റാലിയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ഓഹരിയായിരുന്നൂവിത്.കഴിഞ്ഞയാഴ്ച റെക്കോര്‍ഡ് ഉയരം നേടിയ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികള്‍ ഏകദേശം 1% ഇടിഞ്ഞു. ഇന്ന് സെന്‍സെക്സിന്റെ തകര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ മൂന്ന് ഓഹരികളില്‍ ഒന്നായിരുന്നു എച്ച്ഡിഎഫ്സി ബാങ്ക്. ഏകദേശം 100 പോയിന്റുകളാണ് താണത്. എന്‍എസ്ഇയില്‍ ഐസിഐസിഐ ബാങ്കിന്റെ ഓഹരികള്‍ 1% ത്തിലധികം ഇടിഞ്ഞ് 1,446.30 എന്ന നിലയിലെത്തി.
ഇവ കൂടാതെ, എല്‍ ആന്‍ഡ് ടി, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, എച്ച്യുഎല്‍ തുടങ്ങിയ കമ്പനികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here