റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവു വരുത്തിയതോടെ വാഹന, ചെറുകിട ബിസിനസ് ലോണുകള്‍, കാര്‍ഷിക വായ്പ തുടങ്ങിയവയുടെ തിരിച്ചടവ് തുകയില്‍ കുറവുണ്ടാകും. തുക കുറയ്ക്കാതെ തിരിച്ചടവ് കാലാവധി കുറയ്ക്കാനുള്ള അവസരവും സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്.
ബാഹ്യ സൂചിക അടിസ്ഥാനമാക്കിയുള്ള വായ്പകളാണ് വാണിജ്യ ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നതില്‍ കൂടുതല്‍. ഇബിഎല്‍ആര്‍ എന്ന എക്‌സ്‌റ്റേണല്‍ ബെഞ്ച് മാര്‍ക്ക് റേറ്റ് വായ്പകളുടെ വിഹിതം 2024 സെപ്റ്റംബര്‍ അവസാനത്തോശട 57.9 ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനം ഉയര്‍ന്ന് 59.9 ല്‍ എത്തിയിരുന്നു. റിപ്പോ അടിസ്ഥാനപ്പെടുത്തിയുള്ള വായ്പകള്‍ ഇതിനു കീഴിലാണ് വരുന്നത്. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പകളാകട്ടെ കുറയുകയും ചെയ്യുന്നുണ്ട്.