കൊച്ചി | അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് പവര്‍ ഓഹരികള്‍ പത്തുശതമാനം വര്‍ദ്ധനവിന് ശേഷം ഇന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഓഹരികള്‍ ഇന്‍ട്രാഡേയില്‍ 10.3% ഉയര്‍ന്ന് എന്‍എസ്ഇയില്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 71.33 ല്‍ എത്തി. ഇതോടെ 2025 ല്‍ ഓഹരി 65% ത്തിലധികം ഉയര്‍ന്നു.
റിലയന്‍സ് പവര്‍ ഓഹരികള്‍ ഈ വര്‍ഷം ഇതുവരെ നിക്ഷേപകര്‍ക്ക് ഗണ്യമായ വരുമാനം നല്‍കിയിട്ടുണ്ട്. റിലയന്‍സ് പവറിന്റെ നിലവിലെ വിപണി മൂലധനം 29,574 കോടി രൂപയാണ്.
175-MW/700 MWh ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റവുമായി (BESS) സംയോജിപ്പിച്ച 350-MW സോളാര്‍ പവര്‍ പ്രോജക്റ്റിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള SJVN ലിമിറ്റഡില്‍ നിന്ന് അതിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് NU എനര്‍ജീസിന് ലഭിച്ച ലെറ്റര്‍ ഓഫ് അവാര്‍ഡ് (LOA) ഉള്‍പ്പെടെയുള്ളവ വിപണയില്‍ ചലനം സൃഷ്ടിച്ചതാണ് ഓഹരി വില ഉയരാന്‍ കാരണമായത്.