ന്യൂഡല്‍ഹി | റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റിലയന്‍സ് ഡിഫന്‍സ്, യുഎസ് കമ്പനിയായ സിഎംഐയുമായി കൈകോര്‍ക്കുന്നു. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഇനി ഒത്തൊരുമിച്ച് ചെയ്യാനാണ് നീക്കം. ഇന്ത്യയുടെ സായുധ സേനയെ സമയബന്ധിതവും ചെലവ് കുറഞ്ഞതുമായ അറ്റകുറ്റപ്പണി പരിഹാരങ്ങള്‍ നല്‍കി പിന്തുണയ്ക്കുക എന്നതാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.

ഐഎഎഫ് ജാഗ്വാര്‍ വിമാനങ്ങള്‍, മിഗ്29, ബോയിംഗ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ എന്നിവയുടെ ലൈഫ്സൈക്കിള്‍ പിന്തുണ, അറ്റകുറ്റപ്പണികള്‍, നവീകരണം എന്നിവയാണ് സംയുക്ത സംരംഭം ഏറ്റെടുക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ പഴകിയ എല്‍-70 ആന്റി-എയര്‍ക്രാഫ്റ്റ് തോക്കുകളും ഈ പദ്ധതിയുടെ കീഴില്‍ നവീകരിക്കും. വന്‍ തൊഴിലവസരങ്ങളാകും ഈ പങ്കാളിത്തം സൃഷ്ടിക്കുകയെന്ന് റിലയന്‍സ് ഡിഫന്‍സ് പറയുന്നു.

ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തിന് കീഴില്‍ പ്രതിരോധ തദ്ദേശീയവല്‍ക്കരണത്തിനായുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാകും പുതിയ പദ്ധതികള്‍ നടപ്പിലാക്കുക. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ഈ സംയുക്ത സംരംഭത്തിന് ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here