തിരുവനന്തപുരം | തലസ്ഥാനത്തിന്റെ ദീര്‍ഘകാല സ്വപ്നമായ നിര്‍ദ്ദിഷ്ട മെട്രോ റെയില്‍ പദ്ധതി പരിശോധിക്കുന്നതിനായി പുതിയ കമ്മിറ്റി രൂപീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി മെട്രോ റെയിലിന്റെ അലൈന്‍മെന്റ് പരിശോധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. റവന്യൂ, ധനകാര്യം, തദ്ദേശ സ്വയംഭരണം, ഗതാഗതം എന്നീ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെടും.

”തലസ്ഥാന നഗരിയിലൊരു മെട്രോ റെയില്‍ എന്നത് തിരുവനന്തപുരം നഗരവാസികളുടെ ഏറെക്കാലത്തെ സ്വപ്നമാണ്. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെട്രോ റെയില്‍ അലൈന്‍മെന്റ് ചര്‍ച്ച ചെയ്യാന്‍ പുതിയ സമിതി രൂപീകരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിലവില്‍ വരുന്ന സമിതി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുകയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യും. റവന്യൂ, ധനകാര്യം, തദ്ദേശ സ്വയംഭരണം, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് സെക്രട്ടറിമാര്‍ അടങ്ങുന്നതായിരിക്കും ഈ സമിതി. അത്യാധുനിക പൊതുഗതാഗത സൗകര്യങ്ങളുള്ള ഒരു നാടായി നമ്മുടെ തലസ്ഥാന നഗരത്തെ മാറ്റിത്തീര്‍ക്കേണ്ടതുണ്ട്. ആ മനോഹര ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്.” – മുഖ്യമന്ത്രി കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here