കൊച്ചി : ഇറാന്‍- ഇസ്രേയല്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഇറാനിലേക്കുള്ള കയറ്റുമതി നിലച്ചതോടെ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് 100,000 ടണ്‍ ബസുമതി അരി. ഇറാനിലേക്കുള്ള ഏകദേശം ഒരു ലക്ഷം ടണ്‍ ബസുമതി അരി കയറ്റുമതി ഇന്ത്യന്‍ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഓള്‍ ഇന്ത്യ റൈസ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ (AIREA) പറയുന്നു. ഈ സ്ഥതി തുടരുന്നതിനാല്‍, ബസുമതി അരിയുടെ വില കിലോയ്ക്ക് 4- 5 കുറയുമെന്നാണ് സൂചന. ഇന്ത്യയുടെ മൊത്തം ബസുമതി അരി കയറ്റുമതിയുടെ 1820 ശതമാനവും ഇറാനിലേക്കാണ്.
പ്രധാനമായും ഗുജറാത്തിലെ കാണ്ട്ല, മുന്ദ്ര തുറമുഖങ്ങളിലാണ് ബസുമതി അരി കുടുങ്ങിക്കിടക്കുന്നത്. രാജ്യത്തിന്റെ ബസുമതി കയറ്റുമതിയുടെ മൂന്നിലൊന്ന് ടെഹ്റാനിലേക്ക് സംഭാവന ചെയ്യുന്ന സംസ്ഥാനം ഹരിയാനയാണ്. ഇന്ത്യയില്‍ നിന്ന് ഇറാനിലേക്ക് പ്രതിവര്‍ഷം ഏകദേശം 10 ലക്ഷം മെട്രിക് ടണ്‍ ബസുമതി അരിയാണ് കയറ്റുമതി ചെയ്യുന്നത്. അതില്‍ ഹരിയാനയുടെ പങ്ക് ഏകദേശം 30–35 ശതമാനമാണ്. സൗദി അറേബ്യയ്ക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബസ്മതി അരി വിപണിയാണ് ഇറാന്‍. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഏകദേശം 1 ദശലക്ഷം ടണ്‍ ബസ്മതി അരി ഇറാനിലേക്ക് കയറ്റുമതി ചെയ്തു. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തം ബസുമതി അരി കയറ്റുമതി ഏകദേശം 6 ദശലക്ഷം ടണ്‍ ആയിരുന്നു. ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവയുള്‍പ്പെടെ മിഡില്‍ ഈസ്റ്റിലും പശ്ചിമേഷ്യയിലേക്കും ഇന്ത്യന്‍ ബസുമതി എത്തുന്നുണ്ട്.