തിരുവനന്തപുരം | ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍, എയര്‍ ഇന്ത്യ സര്‍വീസുകള്‍ ക്രമേണ പുനരാരംഭിക്കുന്നു. താല്‍ക്കാലികമായി അടച്ചിട്ടിരുന്ന മുപ്പത്തിരണ്ട് വിമാനത്താവളങ്ങള്‍ വീണ്ടും തുറന്നതോടെ പ്രധാന വടക്കന്‍, പടിഞ്ഞാറന്‍ മേഖലകളിലെ പ്രധാന വിമാനക്കമ്പനികള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുവദിച്ചു.
ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു.
‘വിമാനത്താവളങ്ങള്‍ വീണ്ടും തുറക്കുന്നതിനെക്കുറിച്ചുള്ള വ്യോമയാന അധികൃതരുടെ അറിയിപ്പിനെത്തുടര്‍ന്ന്, ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ ക്രമേണ ആരംഭിക്കുന്നതിനായി എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നു” – എയര്‍ലൈന്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.