സംസ്ഥാനം

കാലാവസ്ഥ | തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ റെഡ് അലർട്ട്. പത്തനംതിട്ട കൊല്ലം എറണാകുളം ഇടുക്കി തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് .

വെള്ളം മുടങ്ങും | തകരാറിലായ വാൽവ് മാറ്റി വയ്ക്കുന്നതിനാൽ മെഡിക്കൽ കോളേജ്, ടെക്നോ പാർക്ക് ഉൾപ്പെടെയുള്ള തിരുവനന്തപുരം നഗരത്തിൻ്റെ 20 കോർപ്പറേഷൻ വാർഡ് പ്രദേശത്ത് ഇന്ന് രാത്രി എട്ടു മുതൽ നാളെ രാവിലെ വരെ ജലവിതരണം മുടങ്ങും.

ഖനന വിനോദ സഞ്ചാര പ്രവർത്തനകൾക്ക് വിലക്ക് | ക നത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ കടലോര കായലോര മലയോര മേഖലകളിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതവും ക്വാറിയിംഗ്, മൈനിംഗ് പ്രവർത്തനങ്ങളും കലക്ടർ നിരോധിച്ചു. കടലോര വിനോദസഞ്ചാരത്തിനും നിരോധനമുണ്ട്.

തമ്മിലടിച്ച് തുടങ്ങി ഇരുകൂട്ടരും | മലപ്പുറം വിവാദത്തിൽ സർക്കാരിന് ‘പ്രതികൂട് ‘ ഒരുക്കാനെത്തിയ പ്രതിപക്ഷത്തിൻ്റെ ‘നില’ തെറ്റിച്ച് സ്പീക്കർ ചോദിച്ചു ‘ ആരാണ് പ്രതിപക്ഷ നേതാവ് ?’. ചോദ്യോത്തര വേള ബഹിഷ്കരണവും പിന്നാലെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് എന്നിവർ വ്യക്തിപരമായ ആരോപണങ്ങൾ വരെ ഉന്നയിച്ച് നടത്തിയ ഏറ്റുമുട്ടലുകളും… സ്പീക്കറുടെ ഡയസിലേക്ക് പാഞ്ഞടുക്കുന്ന പ്രതിപക്ഷ അംഗങ്ങൾ. വാച്ച് ആൻ്റ് വാർഡിൻ്റെ ഇടപെടലിൽ ഉന്തും തള്ളും…. നേരിയ കൈയാങ്കളി. പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിൽ തീരുമാനിച്ച ചർച്ച അടക്കം റദ്ദാക്കി സഭ പിരിഞ്ഞു. പ്രതിപക്ഷ അംഗങ്ങൾക്ക് എതിരെ നടപടി ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നേരിട്ട് ഹാജരാകാൻ നിർദ്ദേശം | അഭിമുഖത്തിൽ സ്വർണക്കടത്ത്, ഹവാല വിഷയങ്ങളിലെ മുഖ്യമന്ത്രിയുടെ ദേശവിരുദ്ധ പരാമർശം, ചി.വി. അൻവർ എം.എൽ.എയുടെ ഫോൺ ചോർത്തൽ വെളിപ്പെടുത്തൽ എന്നിവയെ കുറിച്ച് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ചീഫ് സെകട്ടറിക്കും ഡിജിപിക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകി.

പി.എച്ച്.ഡിക്ക് അവാർഡ് | രാജ്യത്തെ മികച്ച 10 പിഎച്ച്ഡി ഗവേഷണങ്ങൾക്ക് അവാർഡ് നൽകാൻ യുജിസി തീരുമാനിച്ചു.

മസ്റ്ററിംഗ് തുടരും | മുൻഗണന കാർഡുകളായ മഞ്ഞ, പിങ്ക് എന്നിവയിൽ മസ്റ്ററിംഗ് വരും ദിവസങ്ങളിലു തുടർന്നേക്കും. അന്തിമ തീരുമാനം ഇന്ന് .

വിദേശം

സമാധാന പ്രതീക്ഷ അകലെ | 52 പാലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു.  ഹമാസ് വീണ്ടും സംഘം ചേരുന്നുവെന്ന് ആരോപിച്ച് ഗാസയിൽ കര, ആകാശ ആക്രമണങ്ങൾ ഇസ്രയേൽ വ്യാപിപ്പിച്ചു. വടക്ക് ജബാലിയയിലും തെക്ക് ഖാൻ യൂനിസിലും അവശേഷിക്കുന്ന ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു.

ഹജ് കേരള ക്വാട്ട | 2025 ലെ ഹജ് തീർത്ഥാടനത്തിന് കേരളത്തിൽ നിന്ന് സർക്കാർ ക്വാട്ടയിൽ 14,590 പേർക്ക് അവസാരം ലഭിക്കും. 6046 പേർ വെയിറ്റ് ലിസ്റ്റിലുണ്ട്.

കായികം

വിരമിച്ചു | 2016 റിയോ ഒളിമ്പിക്സിൽ നാലാം സ്ഥാനത്തെത്തിയ ജിംനാസ്റ്റിക്സ് താരം ദീപ കർമാകർ വിരമിച്ചു.

ലീഗിൽ നിന്ന് പുറത്തായി | സുരക്ഷാ ഭീഷണിമൂലം ഇറാൻ ക്ലബ് ട്രാക്ടർ എസ് സിയുമായി മത്സരിക്കാതെ വിട്ടു നിന്ന കൊൽക്കുന്ന ക്ലബ് മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സ് എ എഫ് സി ചാമ്പ്യൻസ് ലീഗ് 2 ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി.

ശാസ്ത്രലോകം

വൈദ്യശാസ്ത്ര നൊബേൽ | യു എസ് ശാസ്തജ്ഞരായ വിക്ടർ ആം ബ്രോസ്, ഗാരി റവ് കുൻ എന്നിവർക്ക് വൈദ്യശാസ്ത്ര നൊമ്പേൽ സമ്മാനം. മൈക്രോ ആർഎൻ എയുടെ കണ്ടെത്തലും അതു വഹിക്കുന്ന പങ്കിനെ കുറിച്ചുള്ള പഠനവുമാണ് പുരസ്കാരത്തിന് അർഹമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here