സംസ്ഥാനം
ഇന്ന് ദീപാവലി | അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി… ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്, അജ്ഞതയില്‍ നിന്ന് ജ്ഞാനപ്രകാശത്തിലേക്ക്, അധര്‍മ്മത്തില്‍ നിന്ന് ധര്‍മ്മത്തിലേക്ക്… പടക്കം പൊട്ടി്ച്ചും ദീപം തെളിയിച്ചും മധുരം നല്‍കിയും നാടും നഗരവും ദീപാവലി ആഘോഷിക്കുന്നു. ഏവര്‍ക്കും റൗണ്ടപ്‌കേരള.കോമിന്റെ ദീപാവലി ആശംസകള്‍.
കാലാവസ്ഥ | സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.
വിവരം വിലക്കിയാല്‍ പിഴയിടും | വിവരം നല്‍കാന്‍ വൈകിയതിനു വിദ്യാഭ്യാസ വകുപ്പിലെ മൂന്നു ഉദ്യോഗസ്ഥര്‍ക്കു പിഴയിട്ട് വിവരാവകാശ കമ്മിഷന്‍. നികുതി വരുമാനത്തില്‍ നിന്നു ശമ്പളം പറ്റുന്നവര്‍ ജനങ്ങള്‍ക്ക് വിവരം ലഭിക്കന്നത് വിലക്കരുതെന്ന താക്കീതും വിവരാവകാശ കമ്മിഷണര്‍ ഡോ. എ. അബ്ദുള്‍ ഹക്കിം നല്‍കി.
ജോലി മുടക്കുന്ന, ജോലി സമയത്തെ കൂട്ടായ്മകള്‍ വിലക്കി | സര്‍ക്കാര്‍ ഓഫീസുകളിലെ കൂട്ടായ്മകള്‍ സര്‍വീസ് സംഘടനകള്‍ക്ക് ഭീഷണിയോ ? സംഘടനകളുടെ പ്രതിഷേധത്തിനു പിന്നാലെ സര്‍ക്കാര്‍ ഓഫീസകളില്‍ ജീവനക്കാരുടെ സാംസ്‌കാരിക ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും രൂപീകരിക്കുന്നത് വിലക്കി ഭരണപരിഷ്‌കരണ വകുപ്പ് ഉത്തരവിറക്കി. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാകുന്നു ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
ഒരു തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതിന്റെ പൊരുളെന്ത് ? | ഒരു തെറ്റു പറ്റിയെന്ന് മുന്‍ എഡിഎം നവീന്‍ ബാബു പറഞ്ഞിരുന്നുവെന്ന കലക്ടര്‍ അരുണ്‍ കെ. വിജയന്റെ പുറത്തുവന്ന മൊഴിയില്‍ പുതിയ വിവാദം. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് വന്നിട്ടുള്ള കോടതി ഉത്തരവിലെ തന്റെ മൊഴിയിലെ പരാമര്‍ശങ്ങള്‍ കലക്ടര്‍ സ്ഥിരീകരിക്കുകയും ചെയ്തു. പി.പി. ദിവ്യ ജാമ്യാപേക്ഷയില്‍ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. കലട്‌റുടെ മൊഴി കെട്ടിച്ചമച്ചതാണെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും നവീന്റെ കുടുംബം പ്രതികരിച്ചു. നവീന്റെ മരണത്തിനു തൊട്ടു പിന്നാലെ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം ഇല്ലെന്ന് മന്ത്രി കെ. രാജനും വ്യക്തമാക്കി.
ദീപാവലിക്ക് 58 സ്‌പെഷല്‍ ട്രെയിനുകള്‍ | ദീപാവലി പ്രമാണിച്ച് തിരക്ക് ഒഴിവാക്കാന്‍ 58 സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) സ്‌റ്റേഷനില്‍ നിന്്‌നു മംഗളൂരു, ബംഗ്‌ളൂരു, നിസാമുദ്ദീന്‍, ചെന്നൈ, മുംബൈ തുടങ്ങിയവിടങ്ങളിലേക്കാണ് സ്‌പെഷല്‍ ട്രെയിനുകള്‍.
മേയര്‍ കെ.എസ്.ആര്‍.ടി.ഡ്രൈവര്‍ തര്‍ക്കത്തില്‍ കോടതി മേല്‍നോട്ടം ഇല്ല | കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഡ്രൈവര്‍ യുദുവിന്റെ ആവശ്യം കോടതി നിരാകരിച്ചു. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എയ്ക്കുമെതിരെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദു നല്‍കിയ കേസില്‍ സത്യസന്ധമായ അന്വേഷണം വേണമെന്ന് കോടതി നിര്‍ദേശിച്ചു. ഇരുവരുടെയും സ്വാധീനത്തിനു വഴങ്ങാതെ സുതാര്യമായി അന്വേഷണം നടത്തണമെന്ന് കോടതി പോലീസിനു നിര്‍ദേശം നല്‍കി. കാലതാമസം പാടില്ലെന്നും തിരുവനന്തപരും ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു.
വയനാട് ഉരുര്‍പൊട്ടലില്‍ കേന്ദ്ര തീരുമാനം രണ്ടാഴ്ചയ്ക്കകം | വയനാട് ഉരുള്‍പൊട്ടലിനെ അതിതീവ്ര (എല്‍ 3) ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതുസംബന്ധിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് പ്രതീക്ഷിക്കുയാണെന്നും കേന്ദ്രത്തിന്റെ വിശദീകരണം.
സ്ഥാനാരോഹണം ഇന്ന് | ചങ്ങനാശ്ശേരി അതിരൂപതയുടെ അഞ്ചാമത് മെത്രാപ്പൊലീത്തയായി നിയമിതനായ മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണവും മേലധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിക്കുന്ന മാര്‍ ജോസഫ് പെരുമ്പോട്ടത്തിനുള്ള നന്ദിപ്രകാശനവും വ്യാഴാഴ്ച മെത്രാപ്പൊലീത്ത പള്ളിയില്‍ നടക്കും.
നേമം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് | നേമം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഭരണസമിതിയിലെ 13 അംഗങ്ങളില്‍ 11 പേരെ സി.പിഎമ്മില്‍ നിന്നു സസ്‌പെന്റ് ചെയ്തു. രണ്ടു പേരെ പാര്‍ട്ടി പ്രാഥമിക അന്വേഷണത്തില്‍ നിന്നു പുറത്താക്കി.
നിഷാദ് യൂസഫിനെ മരിച്ച നിലയില്‍ കണ്ടെത്തി | മലയാള സിനിമയിലെ പ്രമുഖ എഡിറ്ററും സംസ്ഥാന പുരസ്‌കാര ജേതാവുമായ നിഷാദ് യൂസഫിനെ (43) കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ബാലചന്ദ്രമോനോന് മുന്‍കൂര്‍ ജാമ്യം | സിനിമാ ഷൂട്ടിംഗിനിടെ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ നടനും സംവിധായകനുമായ നടന്‍ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം.
ഡോ.പി. സരിന് സ്‌റ്റെതസ്‌കോപ്പ് | പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രസ്ഥാനാര്‍ത്ഥി ഡോ. പി.സരിനു ചിഹ്നമായി സ്‌റ്റെതസ്‌കോപ്പ് അനുവദിച്ചു.
ദേശീയം
തമിഴ്‌നാട് സിനിമാ മേഖല സ്തംഭിക്കും | നിര്‍മ്മാണ ചെലവ് കൂടിയ പശ്ചാത്തലത്തില്‍ ചിത്രീകരണം ഉള്‍പ്പെടെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നാളെ മുതല്‍ നിര്‍്ത്തി വയ്ക്കുമൈന്ന് തമിഴ് നിര്‍മ്മാതാക്കളുടെ സംഘടന. തമിഴ് താരസംഘടന നടികര്‍ സംഘം, സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മ ഫെഫ്‌സി തുടങ്ങിയവരുമായി ചര്‍ച്ചകള്‍ തുടരുകയാണ്. തീരുമാനങ്ങളിലെത്തിയശേഷമേ ഇനി ചിത്രീകരണം ഉണ്ടാകൂ.
സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടുന്നു | ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ദ്ധനയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത അഞ്ചു ശതമാനം വര്‍ദ്ധിച്ച് 1,313 ടണ്‍ ആയി.
കായിക ലോകം
ഐ.പി.എല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന കായിക താരങ്ങളെ ഇന്നറിയാം | ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) 18ാം സീസണില്‍ ടീമുകള്‍ നിലനിര്‍ത്തുന്ന കായിക താരങ്ങളെ ഇന്നറിയാം. വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ക്യാപ്റ്റനായി തുടര്‍ന്നേക്കും. മെഗാ ലേലത്തിനു മുമ്പ് പരമാവധി ആറു താരങ്ങളെ ടീമുകള്‍ക്ക് നിലനിര്‍ത്താം.
ശ്രീജേഷിന് സര്‍ക്കാര്‍ സ്വീകരണം നല്‍കി | ഒളിമ്പിക്‌സില്‍ രണ്ടാം വെങ്കല മെഡല്‍ നേടിയ ഹോക്കി താരം പി.ആര്‍. ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികം രണ്ടു കോടി രൂപ മുഖ്യമന്ത്രി കൈമാറി. മറ്റു കായിക താരങ്ങള്‍ക്കുള്ള ഉപഹാരങ്ങളും വിരതരണം ചെയ്തു. അതേസമയം, ഒളിമ്പിക് അസോസിയേഷനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആക്ഷേപം. ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാര്‍ ഹോട്ടി കേരളയുടെ പ്രസിഡന്റ് കൂടി ആയിട്ടും ചടങ്ങിലേക്ക് ക്ഷണിച്ചില്ലത്രേ.
ആരോഗ്യ ലോകം
ക്ഷയരോഗം ലോകത്തെ ഏറ്റവൂം വലിയ പകര്‍ച്ചവ്യാധി ആകുമോ ? ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടിബി റിപ്പോര്‍ട്ട് ആശങ്കയുണ്ടാക്കുന്നതാണ്. ആകെ രോഗികളില്‍ 26 ശതമാനം ഇന്ത്യയില്‍. 2023ല്‍ 12.5 ലക്ഷം ജീവനെടുത്ത ക്ഷയരോഗം ലോകത്തെ ഏറ്റവും കൂടുതല്‍ ജീവനെടുത്ത രോഗമെന്ന നിലയിലേക്ക് തിരിച്ചെത്തി. ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ച വര്‍ഷം കൂടിയാണ് കടന്നുപോയത്. മുന്‍ വഷം 75 ലക്ഷം പേരിലാണ് രോഗം സ്ഥിരീകരിച്ചതെങ്കില്‍, പിന്നിട്ട വര്‍ഷം അത് 85 ലക്ഷമായി ഉയര്‍ന്നു. കേരളത്തില്‍ നിലവില്‍ 21,941 രോഗികളുണ്ട്.