സംസ്ഥാനം

മഴ പെയ്യും | സംസ്ഥാനത്ത് തുലാവര്‍ഷ മഴ ലഭിച്ചു തുടങ്ങി. വിവിധ ഭാഗങ്ങളില്‍ ശക്്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

പുരാവസസ്തു കൊണ്ടുപോയതില്‍ ട്വിസ്റ്റ് | അതീവ സുരക്ഷയുള്ള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരത്തില്‍ ഉള്‍പ്പെട്ട തളിപ്പാത്രം പുറത്തേക്കുപോയതില്‍ ട്വറിസ്റ്റ്. കൊണ്ടുപോയവര്‍ മോഷ്ടിച്ചതല്ലെന്ന കണ്ടെത്തലില്‍ പോലീസ് കേസ് എടുക്കില്ലെന്ന് വ്യക്തമാക്കി. എന്നാല്‍, പാത്രം പുറത്തുപോയത് ആരുടെ വീഴ്ചയെന്ന ചോദ്യത്തിന് ഉത്തരം ഇല്ല.

പാര്‍ട്ടി നവീനൊപ്പം, പോലീസ് ദിവ്യയ്‌ക്കൊപ്പം ?… | സി.പി.എം നിലപാട് നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം നല്‍ക്കുന്നുവെന്നതാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.പി. ദിവ്യയെ മാറ്റുകയെന്ന പ്രധാന നടപടി സ്വീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

ശിവഗിരി തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ തുടങ്ങി | ഡിസംബര്‍ 15 മുതല്‍ ജനുവരി ആദ്യവാരംവരെയാണ് ഇക്കുറി ശിവഗിരി തീര്‍ത്ഥാടനം. മഹാത്മാഗാന്ധി ശ്രീനാരായണ ഗുരുദേവന്‍ കൂടിക്കാഴ്ച, ആലുവ സര്‍വമത സമ്മേളനം എന്നിവരയുടെ ശതാബ്ദി നിറവിലാണ് ഇത്തവണ ആഘോഷങ്ങളെന്ന് ധര്‍മ സംഘം ട്രെസ്റ്റ് പ്രസിഡന്റ് സ്വാമി സ്ച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാം ഗാനന്ദ എന്നിവര്‍ വ്യക്തമാക്കി.

കേന്ദ്ര വിജ്ഞാപനം തൃശൂര്‍പൂരം തടയും | രാജ്യത്ത് വെടിക്കെട്ടിനു കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ പൂരം നടത്താനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. 35ലെ അഞ്ചു നിയന്ത്രണങ്ങള്‍ പൂരം നടത്തിപ്പ് അസാധ്യമാക്കുമെന്ന് പൂരപ്രോമികളും മന്ത്രി കെ. രാജനും വ്യക്തമാക്കി.

സംഗീതനിശയിലെ മൊബൈല്‍ മോഷണം | ബോള്‍ഗാട്ടിയിലെ അലന്‍വോക്കര്‍ ഷോയ്ക്കിടെ 39 മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന സംഘത്തില്‍ അറസ്റ്റിലായ നാലു പ്രതികളില്‍ രണ്ടുപേരെ കൊച്ചിയിലെത്തിച്ചു.

ഡിഎംകെ, യു.ഡി.എഫ് നീക്കുപോക്ക് | പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വറുമായി ധാരണയുണ്ടാക്കാന്‍ യു.ഡി്.എഫ്. ചര്‍ച്ചകള്‍ തുടരുന്നു.

ദേശീയം

വ്യാജ ബോംബ് ഭീഷണി തുടരുന്നു | ഒരാഴ്ചയായി തുടരുന്ന വ്യാജ ബോംബ് ഭീഷണിയില്‍ നട്ടം തിരിഞ്ഞ് വിമാനകമ്പനികള്‍. സര്‍വീസുകള്‍ താളം തെറ്റുന്നു. ഇന്നലെ മാത്രം 25 സര്‍വീസുകളെ ബാധിച്ചു. തുടര്‍ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറെ കേന്ദ്രം മാറ്റി. കോടികളുടെ നഷ്ടമാണ് ഓരോ കമ്പനികള്‍ക്കും ഉണ്ടാകുന്നത്.

കാശ്മീരില്‍ ഭീകരാക്രമണം | ജമ്മു കാശ്മീരിലെ ഗാന്‍ദെര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗീര്‍ മേഖലയില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് ഭീകരാക്രമണം. ആറു തൊഴിലാളികളും ഒരു ഡോക്ടറും കൊല്ലപ്പെട്ടു. തുരങ്കനിര്‍മ്മാണത്തിന് എത്തിയവരെയാണ് ആക്രമിച്ചത്.

ബുധനാഴ്ച ഡാന രൂപപ്പെടും| ആന്‍ഡമാന്‍ കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് ബംഗാള്‍ ഉള്‍ക്കടലിലേക്കു നീങ്ങാനും ചുഴലിക്കാറ്റായി മാറാനും 23ന് ഒഡീഷയുടെ തീരങ്ങളില്‍ ആഞ്ഞടിക്കാനും സാധ്യതയെന്ന് മുന്നറിയിപ്പ്.

ഡല്‍ഹി സ്‌ഫോടനത്തില്‍ അന്വേഷണം തുടങ്ങി | ഡല്‍ഹി രോഹിണിയില്‍ സി.ആര്‍.പി.എഫ് സ്‌കൂളിനു സമീപമുണ്ടായ സ്‌ഫോടനത്തെപ്പറ്റി എന്‍.ഐ.ഐ അന്വേഷണം ആരംഭിച്ചു.

കെ.എസ്.ഇ.ബി മീറ്റര്‍ വാടക കുറയും | വൈദ്യൂതി വിതരണ കമ്പനികളുടെ വിതരണ പ്രസരണ ഇടപാടുകള്‍ക്കു ജി.എസ്.ടി. കൗണ്‍സില്‍ ഇളവു നല്‍കി. ഇതോടെ സെക്ഷന്‍ ഓഫീസുകളുമായി ബന്ധപ്പെട്ട ഭൂരിഭാഗം ഉപഭോക്തൃ സേവനങ്ങള്‍ക്കും ഒഴിവാക്കി. വൈദ്യുതി ബില്ലിലെ മീറ്റര്‍ വാടക കുറയും.

കായിക ലോകം

എട്ടു വിക്കറ്റ് വിജയം | 36 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ ന്യൂസീലന്‍ഡിന്റെ ടെസ്റ്റ് വിജയം. ഒന്നാം ടെസ്റ്റില്‍ 107 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യുസിലന്‍ഡ് ഇന്ത്യയ്ക്ക് എതിരെ എട്ടു വിക്കറ്റിന്റെ അനായാസ വിജയം നേടി.

ബ്ലാസ്‌റ്റേഴ്‌സിന് വിജയം | മുഹമ്മദന്‍സ് ആരാധകരുടെ കലിതുള്ളലില്‍ ഒരിക്കല്‍ നിര്‍ത്തിയ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയിലാണ് ഗോളുകള്‍ നേടിയത്.

വനിതാ ട്വന്റി20 | വനിതാ ട്വന്റി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിന് ആദ്യ കിരീടം. ദക്ഷിണാഫ്രിക്കയെ 32 റണ്‍സിനു തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് വനിതകള്‍ കന്നി കിരീടം ഉയര്‍ത്തിയത്.

ശാസ്ത്രലോകം

കൂറ്റന്‍ ഛിന്നഗ്രഹം വ്യാഴാഴ്ച ഭൂമിക്കരികില്‍…| ഭൂമിക്ക് 45.2 ലക്ഷം കിലോമീറ്റര്‍ അടുത്തുകൂടി കൂറ്റന്‍ ഛിന്നഗ്രഹം കടന്നുപോകും. 580 അടി വലുപ്പമുള്ള 2002 എന്‍.വി 16 എന്ന ഛിന്നഗ്രഹമാണ് കടന്നുപോകുന്നതെന്ന് നാസ വ്യക്തമാക്കി. കേള്‍ക്കുമ്പോള്‍ അകലെയെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല. ബഹിരാകാശ അളവുകോലുകളില്‍ ഇതൊന്നും ഒരു ദൂരമല്ല. വ്യാഴാഴ്ച രാത്രി 9.17 ഓടെ ഇത് ഭൂമിക്ക് ഏറ്റവും അടുത്തെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here