സംസ്ഥാനം
കാലാവസ്ഥ | ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കു പടിഞ്ഞാറൻ കാലവർഷം മുന്നു ദിവസത്തിനുള്ളിൽ പിൻവാങ്ങും. വടക്കു കിഴക്കൻ കാലവർഷം (തുലാവർഷം) ഉടൻ സജീവമാകും. 17 വരെ ശക്തമായ മഴയുണ്ടാകും.
ഹരിശ്രീ ഗണപതയേ നമ: …| വിജയദശമി ദിനത്തിൽ വിവിധ വിദ്യാരംഭ ചടങ്ങുകളിൽ ആയിരക്കണക്കിനു കുരുന്നുകൾ ആദ്യാക്ഷരം എഴുതി അറിവിൻ്റെ ലോകത്തേക്ക് പിച്ചവച്ചു.
നഴ്സറികളെ നിയന്ത്രിക്കും | നഴ്സറി സ്കൂളുകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി.
വില്ലേജ് ഓഫീസുകളിലേക്ക് വിളിച്ചു വരുത്തേണ്ട | അടുത്തിടെ നടത്തിയ മിന്നൽ പരിശോധനകളുടെ അടിസ്ഥാനത്തിൽ വിജിലൻസ് നൽകിയ ശിപാർശകൾ റവന്യൂ വകുപ്പ് അംഗീകരിച്ചു. ഇതു പ്രകാരം, ഓൺ ലൈൻ അപേക്ഷകളിൽ കൂടുതൽ രേഖ ആവശ്യപ്പെട്ട് ഇനി വില്ലേജ് ഓഫീസുകളിലേക്ക് ആരെയും വിളിച്ചു വരുത്താൻ ആകില്ല. അപേക്ഷയിൽ അപാകതയോ രേഖകളുടെ കുറവോ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ നേരിട്ടുചെന്നോ ഫോണിലൂടെയോ അപേക്ഷകരെ വിവരം അറിയിക്കണം. വിജിലൻസ് ഓഫീസർ മാരെ സ്വന്തം നാട്ടിൽ നിയമിക്കുന്നത് ഒഴിവാക്കും. ഒരിക്കൽ നൽകിയ ജാതി, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ നിശ്ചിത കാലത്തേക്ക് വെബ് സൈറ്റിൽ ലഭ്യമാക്കാൻ സംവിധാനം ഒരുക്കും.
ട്രെയിനിൽ നിന്ന് വിണു മരിച്ചു | ഓടുന്ന ട്രെയിനിൽ നിന്ന് വീണു യാത്രക്കാരൻ മരിച്ച സംഭവത്തിൽ ട്രെയിനിലെ കരാർ ജീവനക്കാരൻ, കണ്ണൂർ സ്വദേശി ടി.എസ്. അനിൽ കുമാറിനെ (50) റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരം കീൽ കട്ടെളൈ സ്വദേശി ശരവണനാണ് മരിച്ചത്.
മച്ചാട്ട് വസന്തി അന്തരിച്ചു | നാടക സിനിമാ ഗായിക മച്ചാട്ട് വസന്തി അന്തരിച്ചു.
ഡിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ റിപ്പോർട്ട് ഉടൻ | അന്വേഷണ റിപ്പോർട്ട് അടുത്ത മാസം സമർപ്പിച്ചേക്കും. വീണാ വിജയൻ്റെ മൊഴി രേഖപ്പെടുത്തി.
ദേശീയം
മദ്രസകൾ നിയന്ത്രിക്കണം | മദ്രസകൾക്കുള്ള സംസ്ഥാന സഹായധനം മദ്രസ ബോർഡുകൾ പൂട്ടണമെന്നും നിർദ്ദേശിച്ച് സംസാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ദേശീയ ബാലാവകാശ കമ്മിഷൻ്റെ കത്ത്. എന്നാൽ നിർദ്ദേശം കേരളത്തെ ബാധിക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പ്രഫ. സായി ബാബ അന്തരിച്ച | മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട, 10 വർഷത്തെ ജയിൽവാസത്തിനു ശേഷം കുറ്റവിമുക്തനാക്കി ഏഴു മാസം മുമ്പ് മോചിപ്പിച്ച, ഡൽഹി സർവകലാശാല മുൻ അധ്യാപകൻ ഡോ. ജി. എൻ. സായി ബാബ (57) അന്തരിച്ചു.
വിദേശം
ആഗോള പട്ടിക സൂചിക | ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യയ്ക്ക് നേരിയ പുരോഗതി. 127 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 105 ലേക്ക് ഉയർന്നു. കഴിഞ്ഞ വർഷം 125 രാജ്യങ്ങളിൽ 111-ാം സ്ഥാനത്തായിരുന്നു.
കായികം
സെമി സാധ്യത മങ്ങി | വനിതാ ട്വൻ്റി 20 ലോകകപ്പ് ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയക്ക് ഇന്ത്യയ്ക്ക് എതിരെ ഒമ്പത് റൺസ് വിജയം. ഇന്ത്യയുടെ സെമി പ്രതീക്ഷയ്ക്ക് മങ്ങൽ ഏൽപ്പിച്ച തോൽവിയാണ്.
ശാസ്ത്രലോകം
നിലം തൊടും മുമ്പേ പിടിച്ചെടുത്ത് ചരിത്രം കുറിച്ചു… | സ്പെയ്സ് എക്സ് സ്റ്റാർഷിപ്പ് റോക്കറ്റ് പറന്നുയർന്ന് ഏഴു മിനിട്ടിനു ശേഷം ഭൂമിയിലേക്ക് തിരിച്ചപ്പോൾ പതിവുപോലെ ബൂസ്റ്റർ ഭാഗം കടലിലേക്ക് അല്ല പോയത്. വിക്ഷേപണ കേന്ദ്രത്തിലെ ടവറിൽ ഒരുക്കിയിരുന്ന ‘ലോഹ കൈ’കളിൽ ഭദ്രമായി പിടിച്ചെടുത്തു. അഞ്ചാമത്തെ പരീക്ഷണമാണ് വിജയം കണ്ടത്.