സംസ്ഥാനം
പാലക്കാട്ട് 70.51 % വിധി എഴുത്ത് | ട്വിന്‍സ്റ്റുകളും വിവാദങ്ങളും അകമ്പടി പാടിയി പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ 70.51 ശതമാനം പേര്‍ വിധി എഴുതിയെന്ന് പ്രാഥമിക കണക്ക്. 23നാണ് വോട്ടെണ്ണല്‍.
പോക്കുവരവിന് 25,000 വാങ്ങുന്നതിനിടെ തഹസീല്‍ദാര്‍ പിടിയില്‍ | എടിഎമ്മിലെത്തി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ, വൈക്കം ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി തഹസീല്‍ദാര്‍, ആലത്തുര്‍പ്പടി തുണ്ടത്തില്‍ ടി.കെ. സുഭാഷ് വിജിലന്‍സ് സംഘത്തിന്റെ കസ്റ്റഡിയിലായി.
സ്വര്‍ണവില കൂടുന്നു | തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില ഉയര്‍ന്നു. ബുധനാഴ്ച പവന് 400 രൂപ വര്‍ദ്ധിച്ച് 56,920 രൂപയായി. മൂന്നി ദിവസത്തിനിടെ, 1,440 രൂപയാണ് വര്‍ദ്ധിച്ചത്.
നടന്‍ മേഘനാദന്‍ അന്തരിച്ചു | ചലച്ചിത്ര നടനും അന്തരിച്ച നടന്‍ ഭരത് ബാലന്‍ കെ. നായരുടെ മകനുമായ മേഘനാഥന്‍ (59) അന്തരിച്ചു. ശ്വാസകോശ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 83ല്‍ തീയേറ്ററുകളിലെത്തിയ അസ്ത്രമാണ് ആദ്യ സിനിമ.
കൊച്ചിയിലെ റോഡുകളില്‍ വിമര്‍ശനവുമായി ഹൈക്കോടതി വീണ്ടും | കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ഒരിടത്തെങ്കിലും മികച്ച നടപ്പാത ഇല്ലാതെ എന്ത് നഗരമാണിതെന്ന് കോടതി ചോദിച്ചു. എം ജി റോഡിലെ നടപ്പാതയുടെ അവസ്ഥ സങ്കടകരമാണെന്നും സീബ്രാ ക്രോസിംഗിന്റെ മുകളില്‍ കാറിടുന്ന അവസ്ഥയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയെ വിളിച്ച് വരുത്തും. കൊച്ചിയില്‍ ഏത് റോഡും നടപ്പാതയുമാണ് സുരക്ഷിതമെന്ന് ചോദിച്ച കോടതി മുന്‍കാല ഉത്തരവുകള്‍ കളക്ടര്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
ദേശീയം
ആന്റണി രാജുവിനെ തൊണ്ടിമുതല്‍ കേസില്‍ പ്രതിയാക്കി | തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രി ആന്റണി രാജു എം.എല്‍.എ പ്രതിസ്ഥാനത്ത് തുടരും. ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാന്‍ അഭിഭാഷകനായ ആന്റണി രാജു തൊണ്ടിമുതല്‍ അടിവസ്ത്രം ജീവനക്കാരന്‍ വഴി കൈക്കലാക്കി വെട്ടിചെറുതാക്കി തിരികെവച്ചുവെന്നാണ് കേസ്. രണ്ടു പതിറ്റാണ്ടായ കേസില്‍ നീതി ഉറപ്പാക്കാന്‍, വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കമണെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. വിചാരണ നടക്കേണ്ട നെടുമങ്ങാട് കോടതിയില്‍ ആന്റണി രാജു ഒരു മാസത്തിനുള്ളില്‍ ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു.
സിബിഎസ്ഇ 10,12 പരീക്ഷ ഫെബ്രുവരി 15 മുതല്‍ | സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15ന് രാവിലെ 10.30 മുതല്‍ല്‍ ആരംഭിക്കും. ടൈംടേബിള്‍ പ്രകാരം പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 18നും 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ നാലിനും അവസാനിക്കും.
മഹാരാഷ്ട്രയില്‍ ഭരണത്തുടര്‍ച്ചയെന്ന് എക്‌സിറ്റ്‌പോള്‍ | നേരിയ ഭൂരിപക്ഷവുമായി മഹാരാഷ്ട്രയില്‍ മഹായുതി സഖ്യം അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. എട്ടില്‍ അഞ്ചും എന്‍.ഡി.എയ്ക്കാണ് ഭൂരിപക്ഷം പ്രവചിക്കുന്നത്. രണ്ട് സര്‍വേകള്‍ മഹാവികാസ് അഘാഡിക്കു മുന്‍തൂക്കം പ്രവചിക്കുമ്പോള്‍ ഒരെണ്ണം ആരും കേവലഭൂരിപക്ഷമായ 145 മറികടക്കില്ലെന്ന നിലപാടിലാണ്. ജാര്‍ഖണ്ഡില്‍ നാലു സര്‍വേകള്‍ എന്‍.ഡി.എ അധികാരത്തില്‍ തിരിച്ചെത്തുമെന്നും മൂന്നു സര്‍വേകള്‍ ഇന്ത്യാ സഖ്യം അധികാരത്തില്‍ തുടരുമെന്നും പ്രവചിച്ചിട്ടുണ്ട്. ഒരു സര്‍വേയില്‍ തൂക്കു സഭയാണ് പ്രവചനം.
ഡി. കൃഷ്ണകുമാര്‍ മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് | മദ്രാസ് ഹൈക്കോടതിയിയെ മുതിര്‍ന്ന ജഡ്ജി ഡി. കൃഷ്ണകുമാറിനെ മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റശേഷമുള്ള ആദ്യ നിയമന ശിപാര്‍ശയില്‍ 48 മണിക്കൂറിനുള്ളില്‍ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ 48 മണിക്കുറിനുള്ളില്‍ നടപടി സ്വീകരിക്കുകയായിരുന്നു.
വിദേശം
ഗൗതം അദാനിക്കെതിരെ കുറ്റം ചുമത്തി | ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി ന്യൂയോര്‍ക്ക് കോടതി. ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയയെന്നാണ് കേസ്.
കായികലോകം
മെസി വരും | അടുത്ത ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ സൂപ്പര്‍ താരം മെസി അടങ്ങുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളം സന്ദര്‍ശിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍. ഒന്നര മാസത്തിനകം അര്‍ജന്റീന ഫുട്‌ബോള്‍ ടീം പ്രതിനിധികള്‍ കേരളം സന്ദര്‍ശിക്കും.
നദാല്‍ വിരമിച്ചു | 22 ഗ്രാന്‍സ്‌ളാം കിരീടങ്ങളുമായി കൂടുതല്‍ ഗ്രാന്‍സ്‌ളാമുകള്‍ നേടിയ രണ്ടാമത്തെ താരം. 92 ആകെ കിരീടങ്ങള്‍. സ്പാനിഷ് താരം റാഫേല്‍ നദാല്‍ റാക്കറ്റ് താഴെവച്ചു. തന്റെ അവസാന മത്സരത്തില്‍ നദാലും ക്വാര്‍ട്ടറില്‍ ടീമും തോറ്റതോടെ രണ്ടുപതിറ്റാണ്ടോളം നീണ്ട ടെന്നീസ് കരിയര്‍ അവസാനിപ്പിച്ചത്.
സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം | സന്തോഷ് ട്രോഫി ഫുട്ബോള്‍ പ്രാഥമിക റൗണ്ടില്‍ കേരളത്തിന് വിജയത്തുടക്കം. കരുത്തരായ റെയില്‍വേസിനെയാണ് കേരളം കീഴടക്കിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം വിജയിച്ചത്.
വനിതാ ഹോക്കി കിരീടം ഇന്ത്യ നിലനിര്‍ത്തി | ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി വനിതാ ഹോക്കിയില്‍ കിരീടം നിലനിര്‍ത്തി ഇന്ത്യ. പാരീസ് ഒളിമ്പിക്സിലെ വെള്ളിമെഡല്‍ ജേതാക്കളായ ചൈനയെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ഇന്ത്യയുടെ കിരീടനേട്ടം.