സംസ്ഥാനം ജാഗ്രത... ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനം റംസാന്‍ 1 : ഇന്നു മുതല്‍ വിശ്വാസികള്‍ നോമ്പ് ആരംഭിക്കും ഇന്നലെ വൈകിട്ട് റംസാന്‍ മാസപ്പിറവി ദൃശ്യമായെന്ന് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റംസാന്‍ ഒന്നായിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവിയും ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു. ഇന്നു മുതല്‍ റംസാന്‍ ഒന്നായിരിക്കുമെന്ന് മണക്കാട് വലിയപള്ളിയില്‍ നടന്ന യോഗത്തിനു ശേഷം തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി.എം.അബ്ദുള്ള മൗലവിയും വ്യക്തമാക്കി. ഇന്നു മുതല്‍ വിശ്വാസികള്‍ നോമ്പ് ആരംഭിക്കും സംസ്ഥാനം എസ്.എസ്.എല്‍.സി, രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ തുടങ്ങും എസ്.എസ്.എല്‍.സി, രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ തുടങ്ങും. രാവിലെ 9.30 മുതല്‍ 11.45 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ. ഉച്ചകഴിഞ്ഞാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍. കേരളത്തില്‍ 2964 കേന്ദ്രങ്ങളിലായി 425861 കുട്ടികളും ഗള്‍ഫ് മേഖലയില്‍ ഏഴ് കേന്ദ്രങ്ങളിലായി 682 കുട്ടികളും ലക്ഷദ്വീപില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 447 കുട്ടികളുമാണ് എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത്. സംസ്ഥാനം വാണിജ്യ പാചക വാതകവില ആറു രൂപ കൂടി ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാമിന്റെ പാചക വാതക സിലിണ്ടറുകളുടെ വില പൊതുമേഖല എണ്ണക്കമ്പനികള്‍ ആറ് രൂപ വര്‍ദ്ധിപ്പിച്ചു. സംസ്ഥാനം നാലുവയസുകാരന് ലഹരി ചോക്ലേറ്റ് കിട്ടി, കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു സ്‌കൂളില്‍ നാലുവയസുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരി പദാര്‍ത്ഥമെന്ന് പരാതി. ക്ലാസില്‍ പൊട്ടിച്ചുവച്ചിരുന്ന നിലയില്‍ കണ്ട ചോക്ലേറ്റ് കഴിച്ചശേഷം വീട്ടിലെത്തിയ കുട്ടി ബോധംകെട്ടി രീതിയില്‍ ഉറക്കമായിരുന്നുവെന്നു കോട്ടയം എസ്.പിക്കും കലക്ടര്‍ക്കും നല്‍കിയ പരാതിയില്‍ അമ്മ പറയുന്നു. പിന്നീടു നടന്ന പരിശോധനയിലാണ് ചോക്ലേറ്റില്‍ ലഹരിയുടെ അംശം കണ്ടെത്തിയതെന്നു അമ്മ വിശദീകരിച്ചു. സംസ്ഥാനം ഷഹബാസ് മരിച്ചത് നഞ്ചക്കുകൊണ്ടുള്ള അടിയില്‍ തലയോട്ടി പൊട്ടി താമരശ്ശേരിയിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ പത്താം ക്ലാസുകാരന്‍ കൊല്ലപ്പെട്ടത് നഞ്ചക്കു കൊണ്ടുള്ള അടിയില്‍ തലയോട്ടി പൊട്ടി തലച്ചോറിനേറ്റ ക്ഷതത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുഹമ്മദ് ഷഹബാസിന്റെ മരണത്തില്‍ താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ജാമ്യാപേക്ഷ തള്ളി ഇവരെ 15 ദിവസം ഒബ്‌സര്‍വേഷന്‍ ഹോമിലേക്കു മാറ്റാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നിര്‍ദേശിച്ചു.എസ്.എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ എത്തിക്കും. പൊതുവിദ്യാഭ്യാസ വകുപ്പും സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഷഹബാസിന്റെ മതൃദേഹം പൊതുദര്‍ശനത്തിനുശേഷം ഇന്നലെ സംസ്‌കരിച്ചു. സംസ്ഥാനം സഹപാഠിയുടെ മൂക്ക് ഇടിച്ചു തകര്‍ത്തു ഒറ്റപ്പാലത്ത് ദേഹത്തു പിടിച്ചത് എതിര്‍ത്തതിനു സഹപാഠിയുടെ മൂക്ക് ഇടിച്ചു തകര്‍ത്തു. സാജന്റെ മൂക്കിനും ഇടതു വശത്തെ കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്. മൂക്കിന്റെ പാലത്തിനു ശസ്ത്രക്രിയ വേണ്ടിവന്നു. ക്ലാസ് റൂമില്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരുക്കേറ്റ വിദ്യാര്‍ത്ഥി സാജന്റെ മൊഴി. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് സാജന്‍. സാജനെ ആക്രമിച്ച സഹപാഠി കിഷോറി(20) നെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. സംസ്ഥാനം യു. പ്രതിഭയുടെ മകനെ കേസില്‍ നിന്ന് ഒഴിവാക്കിയേക്കും യു. പ്രതിഭ എംഎല്‍എയുടെ മകന്‍ കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ലെന്നും കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥരും ഇത് കണ്ടിട്ടില്ലെന്നും എക്‌സൈസ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ വീഴ്ച സംഭവിച്ചുവെന്നും അസി.എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. പ്രതിഭയുടെ മകനടക്കം 7 പേര്‍ക്കെതിരെയായിരുന്നൂ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കേസെടുത്തത്. ഡിസംബര്‍ 28 നായിരുന്നു യു പ്രതിഭയുടെ മകന്‍ കനിവ് അടക്കം 9 പേരെ തകഴിയില്‍ നിന്ന് കഞ്ചാവ് കേസില്‍ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടുന്നത്. എന്നാല്‍ മെഡിക്കല്‍ പരിശോധന നടത്താതെ ഉദ്യോഗസ്ഥര്‍ പ്രതികളെ വിട്ടയച്ചിരുന്നു. ഇതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നാണ് അസി.എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനം എട്ടു ദിവസത്തിനിടെ പോലീസ് പിടിച്ചത് 154 കിലോ കഞ്ചാവ് മയക്കുമരുന്ന് വില്പനയ്ക്കും സംഭരണത്തിനുമെതിരെ കഴിഞ്ഞ എട്ട് ദിവസമായി പോലീസ് നടത്തിയ ഓപ്പറേഷനുകളില്‍ പിടികൂടിയത് 153.56 കിലോ കഞ്ചാവ്, 1.312 കിലോ എം.ഡി.എം.എ, 18.15 ഗ്രാം ഹാഷിഷ് ഓയില്‍, 1.855ഗ്രാം ബ്രൗണ്‍ ഷുഗര്‍, 13.06 ഗ്രാം ഹെറോയിന്‍ എന്നിവ. ഓപ്പറേഷന്‍ ഡിഹണ്ടില്‍ 2762 കേസുകളിലായി 2854 പേരെ അറസ്റ്റുചെയ്തു. ആന്റി നാര്‍ക്കോട്ടിക് ടാസ്‌ക് ഫോഴ്‌സ് തലവനായ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ദേശീയം കന്യാകുമാരിയില്‍ വൈദ്യുതാഘാതമേറ്റ് നാല് പേര്‍ മരിച്ചു കന്യാകുമാരിയില്‍ പള്ളി പെരുന്നാള്‍ അലങ്കാര ക്രമീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേര്‍ മരിച്ചു. പള്ളിപെരുന്നാളുമായി ബന്ധപ്പെട്ട് അലങ്കാര ക്രമീകരണത്തിനിടെ ഇരുമ്പ് ഗോവണി വൈദ്യുത ലൈനില്‍ തട്ടി വന്ന് അപകടം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ നാല് പേരും മരിച്ചു. ഇനയം പുത്തന്‍ തുറ സ്വദേശികളായ നാല് പേരാണ് മരിച്ചത്. കന്യാകുമാരി ജില്ല ഇനം പുത്തന്‍ തുറയില്‍ സെന്റ് ആന്റണീസ് ചര്‍ച്ചിലാണ് സംഭവം. ദേശീയം ദിണ്ടിഗലില്‍ മലയാളി കൊല്ലപ്പെട്ട നിലയില്‍ തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ മലയാളി കൊല്ലപ്പെട്ട നിലയില്‍. കോട്ടയം പൊന്‍കുന്നം കൂരാളി സ്വദേശി സാബു ജോണ്‍ (59) ആണ് കൊല്ലപ്പെട്ടത്. ദിണ്ടിഗലില്‍ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു. തോട്ടത്തില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് കുറഞ്ഞത് നാലുദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ദേശീയം 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ മലിനീകരണം നിയന്ത്രിക്കുന്നതിനായി മാര്‍ച്ച് 31 നു ശേഷം 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം തടയുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുമായി നടത്തിയ മാരത്തണ്‍ യോഗങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ ഇക്കാര്യം അറിയിച്ചത്. കായികലോകം കേരളത്തിനെതിരേ വിദര്‍ഭ മികച്ച ലീഡിലേക്ക് രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിനെതിരേ വിദര്‍ഭ മികച്ച ലീഡിലേക്ക്. നാലാം ദിനം അവസാനിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. അവര്‍ക്കിപ്പോള്‍ 286 റണ്‍സ് ലീഡായി. 132 റണ്‍സോടെ കരുണ്‍ നായരും ക്യാപ്റ്റന്‍ അക്ഷയ് വദ്കറുമാണ് (4) ക്രീസില്‍. കായികലോകം ഐ.എസ്.എല്‍ ബ്ലാസ്‌റ്റേഴ്‌സ് പുറത്തായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് - ജംഷേദ്പുര്‍ എഫ്.സി. മത്സരം സമനിലയില്‍. ഇരുടീമിനും ഓരോ ഗോള്‍ വീതം ലഭിച്ചു. ആദ്യപകുതിയില്‍ ലീഡ് ചെയ്ത ബ്ലാസ്‌റ്റേഴ്‌സ് 86ാം മിനിറ്റിലാണ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്. ഈ തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തീര്‍ത്തും ഇല്ലാതായി,. |