സംസ്ഥാനം

ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴ | സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത.

ഡ്രൈവര്‍ മേയര്‍ തര്‍ക്കം | കെ.എസ്.ആര്‍.ടി.സി ഡ്രൈവറായിരുന്ന എല്‍.എച്ച്. യദുവിനെ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എയും വഴിയില്‍ തടഞ്ഞെന്ന കേസില്‍ ചുമത്തിയിരുന്ന പ്രധാന കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്യാനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലത്രേ. സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവെന്നു, തെളിവു നശിപ്പിച്ചു കുറ്റങ്ങളാണ് ഇനി ബാക്കിയുള്ളത്.

ക്ഷണിച്ചിട്ടില്ല, സംസാരിച്ചിരുന്നു ? | എഡിഎം കെ. നവീന്‍ ബാബുവിന്റെ യാത്രയയ്പ്പു ചടങ്ങിലേക്ക്ു ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പി.പി. ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന്് കലക്ടര്‍ അരുണ്‍ കെ. വിജയന്‍ പോലീസിനു മൊഴി നല്‍കി.

സി.പി.എം സംസ്ഥാന സമ്മേളനം | സി.പി.എം സംസ്ഥാന സമ്മേളനം മാര്‍ച്ച് ആറു മുതല്‍ ഒമ്പതുവരെ കൊല്ലത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

സ്‌കൂള്‍ കലോത്സവം | സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാലു മുതല്‍ എട്ടുവരെ തിരുവനന്തപുരത്ത് നടക്കും.

റബര്‍ വിപണിയില്‍ ടയര്‍ കമ്പനികളെ കാണാനില്ല | രണ്ടാഴ്ചയായി മന്ദഗതിയിലായ റബര്‍ വിപണി പൂര്‍ണ്ണമായും സ്തംഭിച്ച സ്ഥിതിയാണ്. ടയര്‍ കമ്പനികള്‍ ചരക്കെടുപ്പില്‍ നിന്നു പൂര്‍ണ്ണമായും വിട്ടു നിന്നതോടെ കര്‍ഷകരും ചെറുകിട വ്യാപാരികളും വെട്ടിലായി. ആഴ്ചകള്‍ക്കു മുമ്പ് 255 ആയിരുന്ന വില ഇപ്പോള്‍ 200 ലേക്ക് കൂപ്പുകുത്തി.

സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും | പീഡനക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും. കേസ് രണ്ടാഴ്ച കഴിഞ്ഞ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

ദേശീയം

എന്തിനീ ഉത്കണ്ഠ ? | മദ്രസകളുടെ കാര്യത്തില്‍ മാത്രം ദേശീയ ബാലാവകാശ കമ്മിഷനു പ്രത്യേക ഉത്കണ്ഠ എന്തിനാണെന്നും അവയ്ക്കു നല്‍കിയതിനു സമാനമായ നിര്‍ദേശങ്ങള്‍ മറ്റു മതസ്ഥാപനങ്ങള്‍ക്കു നല്‍കിയിട്ടുണ്ടോയെന്നും സുപ്രീം കോടതി ആരാഞ്ഞു. യു.പിയിലെ മദ്രസ നിയമം മതനിരപേക്ഷതയ്ക്ക് എതിരാണെന്ന വാദത്തോടു കോടതി യോജിച്ചില്ല. മതനിരപേക്ഷതയെന്നാല്‍ ജീവിക്കാനും ജീവിക്കാന്‍ അനുവദിക്കുകയുമാണെന്നു ചീഫ് ജസറ്റിസ് മറുപടി നല്‍കി.

വാക്കേറ്റം, സംഘര്‍ഷം, സസ്‌പെന്‍ഷന്‍ | വഖഫ് ബില്ലിലെ വ്യവസ്ഥകള്‍ പരിശോധിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) യോഗത്തിലെ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. കൈകൊണ്ടു കുപ്പി തല്ലിപൊട്ടിച്ച തൃണമുല്‍ കോണ്‍ഗ്രസ് എം.പി. കല്യാണ്‍ ബാനര്‍ജിയുടെ വിരലിനു പരിക്ക്. അടുത്ത സിറ്റിംഗില്‍ ഇദ്ദേഹത്തിന് വിലക്ക് ഏര്‍പ്പെടുത്തി.

മൗലികാവകാശം ലംഘിക്കരുതെന്ന് ഇ.ഡിക്ക് താക്കീത് | ആളുകളുടെ മൗലികാവകാശം ലംഘിക്കുന്നവിധം ഉരുക്കുമുഷ്ടി ഉപയോഗിക്കതുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീം കോടതി താക്കീതു നല്‍കി. ചത്തീസ്ഗഡിലെ അഴിമതിക്കേസില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ രാത്രി മുഴുവന്‍ ചോദ്യം ചെയ്ത റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അനില്‍ തുതേജയെ കസ്റ്റഡിയിലിരിക്കെ ചോദ്യം ചെയ്യാന്‍ ഇ.ഡി. നിര്‍ബന്ധപൂര്‍വ്വം വിളിച്ചുവരുത്തിയ സംഭവത്തിലാണ് കോടതിയുടെ രൂക്ഷമായ പ്രതികരണം.

ബിഎസ്എന്‍എല്‍ രൂപവും ഭാവവും മാറുന്നു | അടുത്ത വര്‍ഷമാണ് ബി.എസ്.എന്നലിന്റെ 4ജി ലോഞ്ച്. പുതിയ ടാഗ് ലൈന്‍, ലോഗാ ഒക്കെയായി മുഖം മിനുക്കുകയാണ്. പുതിയ ലോഗോയില്‍ പഴയ കണക്ടിംഗ് ഇന്ത്യ ടാഗ്‌ലൈനിനു പകരം കണക്ടിംഗ് ഭാരതാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡ്രോര്‍ വഴി കത്ത് | ഡ്രോണ്‍ ഉപയോഗിച്ച് കത്തുകളും പാഴ്‌സലുകളും കൊണ്ടുപോകുന്ന സംവിധാനത്തിന്റെ പരീക്ഷണം കേന്ദ്ര തപാല്‍ വകുപ്പ് അരുമാചല്‍ പ്രദേശിലെ മലയോര മേഖലകയില്‍ 45 കിലോമീറ്റര്‍ അകലത്തിനുള്ള രണ്ടു പോസ്‌റ്റോഫീസുകള്‍ക്കിടയില്‍ നടത്തി.

വിദേശം

യുക്രെയിനില്‍ സമാധാനം പുലരണം | യുദ്ധം അവസാനിപ്പിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനോട് വീണ്ടും അഭ്യര്‍ത്ഥിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ സഹായിക്കാമെന്നും മോദി പറഞ്ഞു. റഷ്യയിലെ കസാനില്‍ ഇന്നലെ ആരംഭിച്ച 16ാം ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

കായിക ലോകം

കോമണ്‍വെല്‍ത്തില്‍ പ്രതീക്ഷകളെ വെട്ടിനിരത്തി | ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി 2026 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലെ മത്സരയിനങ്ങള്‍ വെട്ടിച്ചുരുക്കി. ക്രിക്കറ്റ്, ഹോക്കി, ബാഡ്മിന്റണ്‍, ഷൂട്ടിംഗ്, ഗുസ്തി തുടങ്ങിയവ ഒഴിവാക്കിയാണ് മെഡല്‍ ഇനങ്ങളുടെ എണ്ണം ആകെ പത്തായി ചുരുക്കിയത്. ഇതെല്ലാം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുളള ഇനങ്ങളുമാണ്.

ദേശീയ ജൂനിയര്‍ അതലറ്റിക്‌സ് മാറ്റി | ഭുവനേശ്വറില്‍ 25 മുതല്‍ തുടങ്ങാനിരുന്ന 39-ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചുഴലിക്കാറ്റ് ഭീഷണിയെത്തുടര്‍ന്നു മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here