സംസ്ഥാനം
ഉയര്‍ന്ന താപനില മന്നറിയിപ്പുണ്ട് | സംസ്ഥാനത്ത് മൂന്നു ദിവസം ഉയര്‍ന്ന താപണിലയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും.
പി.വി. അന്‍വര്‍ അറസ്റ്റില്‍ | കാട്ടാന ആക്രമണത്തില്‍ ആദിവാസി യൂവാവ് മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ ഹോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്തതിന് പി.വി. അന്‍വര്‍ എം.എല്‍.എ റിമാന്‍ഡില്‍. രാത്രി പതിനൊന്നോടെ അറസ്റ്റ് ചെയ്ത അന്‍വറിനെ 14 ദിവസം റമാന്‍ഡ് ചെയ്ത് തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. അന്‍വര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അറസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമെന്ന് അന്‍വര്‍ പ്രതികരിച്ചു. രാത്രിയുള്ള അറസ്റ്റിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി.
സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ 118 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 449 പോയിന്റുമായി ക്ണ്ണുര്‍ മുന്നില്‍. തൃശൂരും (448) കോഴിക്കോടും (446) തൊട്ടുപിന്നാലെയുണ്ട്. പാലക്കാട് 440 പോയിന്റു നേടി.
ഏഴാം നിലയിലെ ഡക്ടിലൂടെ വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം | ചാലാക്ക ശ്രീനാരായണ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റിന്റെ ഏഴാം നിലയില്‍ നിന്നു വീണു രണ്ടാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനി, കണ്ണൂര്‍ സ്വദേശിനി കെ. ഫാത്തിമത്ത് ഷഹാനയ്ക്ക് (21) ദാരുണാന്ത്യം.
ഭിക്ഷ ചോദിച്ചെത്തിയ സ്ത്രീയോട് പോലീസുകാരന്റെ അതിക്രമം | ഭിക്ഷ യാചിച്ച് എത്തിയ വയോധികയെ വീട്ടിലേക്കു വിളിച്ചുകയറ്റി മര്‍ദ്ദിച്ചു പണം കവര്‍ന്ന പോലീസുകാനും സുഹൃത്തും അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ എം. ലാലു, എസ്. സജിന്‍ എന്നിവരാണ് അറസ്റ്റിലായത്.
എ.വി. റസല്‍ സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായി തുടരും | സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായി എ.വി. റസല്‍ തുടരും. 38 അംഗ ജില്ലാ കമ്മിറ്റിയെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.
കെട്ടിടം പൊളിക്കാന്‍ നടപടിക്രമം നിര്‍ദേശിച്ച് ചീഫ് സെക്രട്ടറി | കെട്ടിട ഉടമയ്‌ക്കോ താമസക്കാരനോ മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഒരു സ്വകാര്യ കെട്ടിടവും പൊളിക്കരുതെന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. എന്നാല്‍, റോഡുകള്‍, നിരത്തുകള്‍, നടപ്പാത, റെയില്‍പ്പാത തുടങ്ങിയ പൊതുസ്ഥലങ്ങളിലെ കെട്ടിടങ്ങളോ മറ്റു നിര്‍മാണങ്ങളെ പൊളിക്കുന്നത് ഈ നടപടിക്രമങ്ങള്‍ ബാധകമല്ല. പൊളിക്കല്‍ നടപടിക്രമങ്ങള്‍ അറിയിക്കാന്‍ പ്രത്യേക വെബ് പോര്‍ട്ടല്‍ ആരംഭിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
നിരത്തില്‍ അപകടങ്ങള്‍ കൂടി, മരണം കുറഞ്ഞു | 2024ല്‍ വാഹനാപകടങ്ങള്‍ കൂടിയെങ്കിലും മരണം കുറഞ്ഞുവെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഹെല്‍മറ്റ് ഉപയോഗം വര്‍ദ്ധിച്ചതും സീറ്റ് ബെല്‍റ്റ് ഇടുന്നതില്‍ കൂടുതല്‍ ശ്രദ്ധയുണ്ടായതുമാണ് മരണസംഖ്യ കുറയാന്‍ കാരണമെന്നാണ് വകുപ്പിന്റെ നിഗമനം.
ശിക്ഷിക്കപ്പെട്ടവര്‍ക്ക് ജയിലിനു മുന്നില്‍ സി.പി.എം വരവേല്‍പ്പ് | പെരിയ ഇരട്ടക്കൊലക്കേസില്‍ കോടതി ശിക്ഷിച്ച പ്രതികള്‍ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു മുന്നില്‍ വരവേല്‍പ്പ് ഒരുക്കി സി.പി.എം. പ്രതികള്‍ക്ക് വായിക്കാന്‍ പി. ജയരാജന്‍ തന്റെ പുസ്തകം സമ്മാനിച്ചു.
മന്ത്രിമാറ്റത്തില്‍ നിന്ന് എന്‍സിപി പിന്നോട്ട് | മന്ത്രിയെ മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോയി എന്‍സിപി. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വീണ്ടും എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയോട് വ്യക്തമാക്കിയതോടെയാണ് എന്‍സിപി വഴങ്ങിയത്. ഇനി അവകാശവാദം ഉന്നയിക്കില്ലെന്ന് പിസി ചാക്കോ ഭാരവാഹിയോഗത്തെ അറിയിച്ചു
ടോള്‍ പിരിക്കാനുളള നീക്കം താല്‍ക്കാലികമായി നിര്‍ത്തിവച്ചു | പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തല്‍സ്ഥിതി ഒരു മാസം വരെ തുടരാന്‍ ഇന്നലത്തെ യോഗത്തില്‍ തീരുമാനമായി. വിദഗ്ധ സമിതിയെ തീരുമാനിച്ച് ഒരു മാസത്തിനകം വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തും. അടുത്ത ഫെബ്രുവരി 5 വരെ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കില്ല.
കര്‍ണാടകത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടി | കെഎസ്ആര്‍ടിസി കര്‍ണാടകയിലേക്ക് നടത്തുന്ന സര്‍വീസുകളില്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് നടപടി.
ദേശീയം
ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്നു മരണം | ഗുജറാത്തിലെ പോര്‍ബന്തറില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. കോസ്റ്റ് ഗാര്‍ഡ് വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഇന്ത്യന്‍ കോസ്റ്റുകാര്‍ഡിന്റെ എ എല്‍ എച്ച് ധ്രുവ് എന്ന ഹെലികോപ്റ്റര്‍ ആണ് തകര്‍ന്നത്. പതിവ് പരിശീലന പറക്കലിനിടെയായിരുന്നു അപകടം.
വിദേശം
കൂറ്റല്‍ ലോഹവളയം ആകാശത്തുനിന്ന് പതിച്ചു | 2024 ഡിസംബര്‍ 30 നു കെനിയയിലെ മുകുകു ഗ്രാമത്തില്‍ ഏകദേശം 2.5 മീറ്റര്‍ വ്യാസവും 500 കിലോഗ്രാം ഭാരവുമുള്ള കൂറ്റന്‍ ലോഹവളയം ആകാശത്ത് നിന്ന് പതിച്ചതായി കെനിയ സ്‌പേസ് ഏജന്‍സി സ്ഥിരീകരിച്ചു. ഇതൊരു ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ സെപ്പറേഷന്‍ റിങ് ആണെന്നാണ് കെനിയ ബഹിരാകാശ ഏജന്‍സിയുടെ പ്രാഥമിക നിഗമനം. ഇത് അസാധാരണ സംഭവമാണെന്നും രാജ്യാന്തര ബഹിരാകാശ നിയമങ്ങളുടെ ചട്ടക്കൂട് അനുസരിച്ച് ഈ സംഭവം അന്വേഷിക്കുമെന്നും ഏജന്‍സി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
എണ്ണചോര്‍ച്ചയിലെ മാലിന്യങ്ങള്‍ നീക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് റഷ്യ | കരിങ്കടലില്‍ എണ്ണ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ക്രിമിയയില്‍ റഷ്യ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം യുക്രൈനില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത സ്ഥലമാണിത്. കെര്‍ച്ച് കടലിടുക്കിന്റെ ഇരുവശത്തുമുള്ള ടണ്‍ കണക്കിന് മണലും മണ്ണും നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്.
കായികലോകം
ചുവപ്പ് പ്രതിരോധിച്ച ബ്ലാസ്‌റ്റേഴ്‌സിന് മൂന്നു പോയിന്റ് | മിനിട്ടുകള്‍ക്കുള്ളില്‍ രണ്ട് ചുവപ്പുകാര്‍ഡുക വാങ്ങിയശേഷം ഒരുക്കിയ പ്രതിരോധക്കോട്ടയുടെ ബലത്തില്‍ മൂന്നു പോയിന്റ്ു സ്വന്തമാക്കി ബ്ലാസ്‌റ്റേഴ്‌സ്. പഞ്ചാബ് എഫ്.സിയെ 1-0 ത്തിന് കീഴടക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയവഴി കണ്ടെത്തിയത്.
ദേശീയ സ്‌കുള്‍ മീറ്റില്‍ കേരളത്തിന് വെങ്കലം | ദേശീയ സ്‌കൂള്‍ സീനിയര്‍ മീറ്റില്‍ കേരളത്തിന് വെങ്കലം. പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ മലപ്പുറം ആലത്തിയൂര്‍ എച്ച്.എസ്.എസിലെ സുഹൈമ നിലോഫറാണ് വെങ്കലം നേടിയത്.