സംസ്ഥാനം
കലോത്സവവേദിയില്‍ കണ്ണൂര്‍ കുതിപ്പ് | സംസ്ഥാന കലോത്സവ വേദയില്‍ കണ്ണൂര്‍ കുതിപ്പ്. തൃശൂരും കോഴിക്കോട് ഇഞ്ചോടിഞ്ച് പൊരുതി ഒപ്പത്തിനൊപ്പം.
ഗോപാലകൃഷ്ണന് തിരികെ വരാം, പ്രശാന്ത് കാത്തിരിക്കണം | സസ്‌പെന്‍ഷനിലായ ഐ.എ.എസ്. ഓഫീസര്‍മാരില്‍ വ്യവസായ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെതിരായ നടപടി അവസാനിപ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ റിവ്യൂ കമ്മിറ്റി ശിപാര്‍ശ. അതേസമയം, ഇദ്ദേഹത്തിനൊപ്പം സസ്‌പെന്‍ഷനിലായ കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെതിരായ നടപടിയില്‍ തീരുമാനമായില്ല. ചാര്‍ജ് മെമ്മോയ്ക്ക് മറുപടി കിട്ടിയില്ലെന്നാണ് റിപ്പോര്‍ട്ടില്‍.
റിജിത്ത് വധത്തില്‍ 9 പേര്‍ കുറ്റക്കാര്‍ | 2005ല്‍ കണ്ണൂര്‍ കണ്ണപുരം ചുണ്ടിയില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം റിജിത്ത് ശങ്കറിനെ വെട്ടിക്കൊല്ലപ്പെടുത്തിയ കേസില്‍ ഒമ്പതു ബി.ജെ.പി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍. ശിക്ഷ മറ്റന്നാള്‍ വിധിക്കും.
പ്രതികളായ മുന്‍ സൈനികര്‍ 19 വര്‍ഷത്തിനുശേഷം പിടിയില്‍ | യുവതിയെയും 17 ദിവസം പ്രായമുണ്ടായിരുന്ന ഇരട്ടകുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മുന്‍സൈനികര്‍ 19 വര്‍ഷത്തിനുശേഷം സി.ബി.ഐയുടെ പിടിയില്‍. മറ്റു പേരുകളില്‍ പുതുച്ചേരിയില്‍ കഴിഞ്ഞിരുന്ന അഞ്ചല്‍ സ്വദേശി ദിവില്‍ കുമാര്‍ (40), കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി രാജേഷ് (47) എന്നിവരെയാണ് സിബിഐ ചെന്നൈ യൂണിറ്റ് പിടികൂടിയത്. 2006 ഫെബ്രുവരിയിലാണ് സംഭവം.
മൂന്നു വര്‍ഷം ഉപയോഗിച്ചില്ലെങ്കില്‍ വ്യക്തി വിവരങ്ങള്‍ നീക്കാം | മൂന്നു വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചില്ലെങ്കില്‍ സമൂഹമാധ്യമങ്ങളിലെയടയക്കം വ്യക്തിവിരണങ്ങള്‍ നീക്കം ചെയ്യാന്‍ കരട് ഡിജിറ്റല്‍ വ്യകതിവിവര സുരക്ഷാചട്ടത്തില്‍ വ്യവസ്ഥ. വ്യക്തിവിരങ്ങള്‍ ദുരുപയോഗിക്കുന്നതു തടയാനാണ് ഈ വ്യവസ്ഥയെന്ന് ഐ.ടി മന്ത്രാലയം അധികൃതരുടെ വിശദീകരണം.
സ്‌കൂളുകളെ വിലക്കിയത് പുന:പരിശോധിക്കണം | സ്‌കൂള്‍ കായിക മേളയില്‍നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും പ്രതിഷേധിച്ചു എന്നതിന്റെ പേരിലാണ് അടുത്ത വര്‍ഷത്തെ കായിക മേളയില്‍ നിന്ന് വിലക്കിയത്. പ്രതിഷേധിച്ചും പ്രതികരിച്ചും രാഷ്ട്രീയ സമരാനുഭവങ്ങളിലൂടെ കടന്ന് വരികയും ചെയ്ത അങ്ങ് മന്ത്രിയായിരിക്കുമ്പോള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ രണ്ട് സ്‌കൂളുകളെ വിലക്കുന്നത് ശരിയായ നടപടിയല്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
ദേശീയം
ബഹിരാകാശത്ത് പയര്‍ വിത്ത് മുളപൊട്ടി, യന്ത്രക്കൈ കറങ്ങി | സ്വന്തം ബഹിരാകാശ നിലയം നിര്‍മ്മിക്കാനുള്ള ഐ.എസ്.ആര്‍.ഒയുടെ ചുവടുവയ്പ്പില്‍ ഒരു പടി കൂടി മുന്നേറി ശാസ്ത്രജ്ഞര്‍. ബഹിരാകാശത്ത് പേടകത്തിനുള്ളില്‍ പയര്‍വിത്ത് മുളപ്പിച്ചു. ഭൂമിയിലെ അന്തരീക്ഷമൊരുക്കിയ ചെറിയ കാബിനിലാണ് പയര്‍വിത്ത് മുളച്ചത്. എട്ട് വിത്തുകളാണുള്ളത്. ആവശ്യമായ അളവില്‍ ഓക്‌സിജനും കാര്‍ബണ്‍ഡൈഓക്സൈഡും ഇതിലുണ്ട്. നിരീക്ഷിക്കാന്‍ ക്യാമറയും. നാലുദിവസം കൊണ്ടു പയര്‍വിത്ത് മുളപൊട്ടിയത് ചരിത്രനേട്ടമാണ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ഇനേര്‍ഷ്യല്‍ സിസ്റ്റം യൂണിറ്റില്‍ വികസിപ്പിച്ച ന്ത്രക്കൈ പരീക്ഷണവും വിജയിച്ചു. ബഹിരാകാശ നിയം ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ, വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സ്‌പെയ്‌സ് റോബോട്ടിക് ആം എന്ന യന്ത്രക്കൈകളാണ്.
ആണവ ശാസ്ത്രജ്ഞര്‍ ഡോ. ചിദംബരം അന്തരിച്ചു | ഇന്ത്യന്‍ ആണവ പദ്ധതിയുടെ ശില്പികളിലൊരാളും ആണവോര്‍ജ്ജ കമ്മിഷന്‍ മുന്‍ മേധാവിയുമായ ഡോ. ആര്‍ ചിദംബരം(88) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മുംബയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 1975ല്‍ പത്മശ്രീയും 1999ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചിരുന്നു.
ജീവിതം ദുസഹമാക്കി അതിശൈത്യം | അതിശൈത്യം ഉത്തരേന്ത്യയിലെ ജനജീവിതത്തെ ദുസ്സഹമാക്കുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യോമ – റെയില്‍ ഗതാഗതത്തെ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മൂടല്‍ മഞ്ഞ് ബാധിച്ചു. ദില്ലി, രാജസ്ഥാന്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കാഴ്ചപരിധി പൂജ്യമായി ചുരുങ്ങി. ഡല്‍ഹി വിമാനത്താവളത്തില്‍ 30 വിമാന സര്‍വീസുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. ജമ്മു കശ്മീരില്‍ കനത്ത മഞ്ഞു വീഴ്ചയും മൂടല്‍മഞ്ഞും കാരണം സൈനിക വാഹനം റോഡില്‍ നിന്ന് തെന്നി താഴ്ചയിലേക്ക് മറിഞ്ഞ് 4 സൈനികര്‍ വീരമൃത്യു വരിച്ചു. ഹരിയാനയിലും, പഞ്ചാബിലും മൂടല്‍മഞ്ഞ് കാഴ്ച മറച്ചതിനെ തുടര്‍ന്നുണ്ടായ 2 അപകടങ്ങളിലായി 7 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കര്‍ഷക സമരം വീണ്ടും ശക്തമാക്കുന്നു | കേന്ദ്ര സര്‍ക്കാരിനെതിരായ കര്‍ഷകസമരം കൂടുതല്‍ വ്യാപിപ്പിക്കാനും ശക്തമാക്കാനും കര്‍ഷക സംഘടനകളുടെ തീരുമാനം. 10ന് രാജ്യവ്യാപകമായി മോദി സര്‍ക്കാരിന്റെ കോലം കത്തിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച രാഷട്രീയേതര വിഭാഗം അറിയിച്ചു. ഗ്രാമങ്ങള്‍ തോറും പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.
മഹാരാഷ്ട്രയില്‍ ഉദ്ധവിന് മനംമാറ്റം | മഹാരാഷ്ട്രയില്‍ ബിജെപിയോട് അടുക്കാന്‍ ഉദ്ധവ് താക്കറെ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രശംസിച്ചു കൊണ്ട് ശിവസേന ഉദ്ദവ് വിഭാഗത്തിന്റെ മുഖപത്രമായ സാമ്‌നയില്‍ മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് നക്സലൈറ്റുകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിന് ഫഡ്‌നാവിസിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള മുഖപ്രസംഗമാണ് സാമ്‌നയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വിദേശം
ഏറ്റവും വേഗതയേറിയ ട്രെയിന്‍ അവതരിപ്പിച്ച് ചൈന | ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ അവതരിപ്പിച്ച് ചൈന. മണിക്കൂറില്‍ 450 കിലോമീറ്റര്‍ പിന്നിട്ട പുതിയ ട്രെയിന്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ അതിവേഗ ട്രെയിനായി മാറിയെന്ന് ചൈന സ്റ്റേറ്റ് റെയില്‍വേ ഗ്രൂപ്പ് കോ അവകാശപ്പെടുന്നു.
മെസിക്ക് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ബഹുമതി | ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം. ഈ പുരസ്‌കാരം ലഭിക്കുന്ന 19 വ്യക്തികളുടെ പേരുകള്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, ഫാഷന്‍ ഡിസൈനര്‍ റാല്‍ഫ് ലോറന്‍, മുന്‍ പ്രതിരോധ സെക്രട്ടറി അന്തരിച്ച ആഷ്ടണ്‍ കാര്‍ട്ടര്‍ എന്നിവരും പുരസ്‌കാര ജേതാക്കളില്‍ ഉള്‍പ്പെടുന്നു.