സംസ്ഥാനം
ചൂരല്‍മല മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് അംഗീകാരമായി | കല്‍പ്പറ്റ നഗരസഭയിലെ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ്, മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്‌റ്റേറ്റ് എന്നിവിടങ്ങളിലായി രണ്ടു ടൗണ്‍ഷിപ്പ് വികസിപ്പിച്ച് 1000 ചതുരശ്രയടിയുള്ള വീടുകള്‍ നിര്‍മ്മിക്കാനുള്ള വയനാട് ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരണം നല്‍കി. വീടുകള്‍ക്കു പുറമേ ആശുപത്രി, കമ്മ്യൂണിറ്റി ഹാള്‍, ലൈബ്രറി തുടങ്ങിയവയെല്ലാം പദ്ധതിയിലുണ്ടാകും.
പുതിയ ഗവര്‍ണര്‍ ഇന്ന് ചുമതലയേല്‍ക്കും | ബീഹാര്‍ മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ഇന്നു രാവിലെ 10.30ന് കേരള ഗവര്‍ണറായി ചുമതലയേല്‍ക്കും.
മാലിന്യം വലിച്ചെറിഞ്ഞവരെ കുറിച്ച് വിവരം നല്‍കിയാല്‍ പാരിതോഷികം | ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് കനത്ത പിഴയീടാക്കുമെന്നുും ഇത്തരക്കാരെ കുറിച്ച് വിവരം അറിയിച്ചാല്‍ ഇനി മുതല്‍ പാരിതോഷികം ലഭിക്കുമെന്നും തദ്ദേശഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇത്തരം നിയമലംഘനങ്ങള്‍ പരിശോധിച്ച് 10000 രൂപ ശിക്ഷ ഈടാക്കിയാല്‍ അതില്‍ 2500 രൂപ വിവരമറിയിച്ച ആളിന് ലഭിക്കും. ഫോട്ടോയോ വീഡിയോയോ പൊതുജനങ്ങള്‍ക്ക് 9446 700 800 എന്ന് വാട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കാം.
വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു | എല്‍പിജി പാചക വാതക സിലിണ്ടറിന് (19 കിലോ) 15 രൂപ കുറച്ചു പൊതുമേഖല എണ്ണ കമ്പനികള്‍. 1812 രൂപയാണ് കൊച്ചിയിലെ വില.
തിരുവനന്തപുരത്ത് സ്‌കിന്‍ ബാങ്ക് വരുന്നു | പൊള്ളല്‍ ഉള്‍പ്പെടെയുള്ള അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ചര്‍മം വച്ചുപിടിപ്പിച്ച് അണുബാധ തടയാനും അതുവഴി മരണനിരക്ക് കുറയക്കാനുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടങ്ങുന്ന സ്‌കിന്‍ ബാങ്ക് അടുത്ത മാസം ഉദ്ഘാടനം ചെയ്യും. 50 ലക്ഷം രൂപയാണ് ചെലവ്.
സഹകരണ ബാങ്കുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ | സഹകരണ ബാങ്കുകളിലെ വായ്പ കുടിശ്ശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഇന്നു മുതല്‍ ഫെബ്രുവരി 28 വരെ നടക്കും.
ഡോ. കെ.എസ്. മണിലാല്‍ അന്തരിച്ചു | സസ്യ ശാസ്ത്രജ്ഞന്‍ പത്മശ്രീ ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. കേരളത്തിലെ സസ്യങ്ങളെക്കുറിച്ചുള്ള ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ലാറ്റിന്‍ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാക്കിയത് മണിലാലാണ്.
വേല വെടിക്കെട്ടിന് അനുമതി | തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ അനുകൂലമായ വിധി. വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടക വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ഹൈക്കോടതി അനുമതി നല്‍കിയത്.
സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു | കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികള്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി.
ദേശീയം
ഡിഎവി വളത്തിന്റെ വിലക്കയറ്റം തടയാന്‍ നടപടി | ഡൈ അമോണിയം ഫോസ്‌ഫേറ്റ് (ഡി.എ.പി) വളത്തിനു കര്‍ഷകര്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നത് തടയാന്‍ 3,850 കോടി രൂപയുടെ അധിക സബ്‌സിഡി അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.
വിള ഇന്‍ഷ്വറന്‍സ് ഒരു വര്‍ഷത്തേക്കു കൂടി | പ്രധാനമന്ത്രി ഫസല്‍ ബിമ യോജന വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കാലാവധി 2025-26 വര്‍ഷത്തേക്കു കൂടി നീട്ടാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
രാജ്യത്ത് റെക്കോര്‍ഡ് കാര്‍ വില്‍പ്പന | 43 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് പിന്നിട്ട 2024ല്‍ രാജ്യത്ത് വിറ്റത്. മുന്നിലെ വര്‍ഷത്തില്‍ കമ്പനികള്‍ ഡീലര്‍മാര്‍ക്ക് വിറ്റത് 41.1 ലക്ഷം കാറുകളാണ്. 17.90 ലക്ഷം വിറ്റ മാരുതി തന്നെയാണ് കണക്കില്‍ മുന്നില്‍.
ആകാശത്തും ഇനി ഇന്റര്‍നെറ്റ് | തിരഞ്ഞെടുത്ത ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളില്‍ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കി എയര്‍ ഇന്ത്യ. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനക്കമ്പനി ആഭ്യന്തര സര്‍വീസുകളില്‍ വൈഫൈ ലഭ്യമാക്കുന്നത്.
കായിക ലോകം
ബുംറ രാജ്യാന്തര ക്രിക്കറ്റ് റാങ്കിംഗില്‍ ചരിത്രം കുറിച്ചു | ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ രാജ്യാന്തര ക്രിക്കറ്റ് റാങ്കിങ്ങില്‍ ചരിത്രം കുറിച്ചു. കഴിഞ്ഞ വര്‍ഷത്തില്‍ നടത്തിയ മിന്നുംപ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഇന്ത്യന്‍ ബൗളര്‍ നേടിയ എക്കാലത്തെയും ഉയര്‍ന്ന റേറ്റിംഗ് പോയിന്റോടെ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ബുംറ. 907 റേറ്റിങ് പോയിന്റുമായാണ് ബുംറ ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യന്‍ ബൗളര്‍ ആര്‍.അശ്വിനായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന റേറ്റിങ് പോയിന്റ്. 904 പോയിന്റാണ് അശ്വിന്‍ നേടിയിട്ടുള്ളത്. 2024ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 71 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്.