സംസ്ഥാനം

ആറു മാസത്തിനകം ട്രാന്‍സ്‌ജെന്‍ഡര്‍ സംവരണം നടപ്പാക്കണം | വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിയിലും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് നല്‍കേണ്ട സംവരണം ആറു മാസത്തിനുള്ളില്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ജാമ്യം ലഭിച്ചിട്ടും ജയില്‍ വിടാതെ ബോബി | നടിയെ അധിക്ഷേപിച്ച കേസില്‍ ബോഡി ഷെയിമിംഗിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചും കര്‍ശന ഉപാധികളോടെയും വ്യവസായി ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അതേസമയം, ജാമ്യം ലഭിച്ചിട്ടും ബോബി ഇന്നലെ പുറത്തിറങ്ങിയില്ല. ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാകാതെ ജയിലില്‍ തുടരുന്ന ഒരു കൂട്ടം തടവുകാരുടെ കാര്യത്തില്‍ ഇടപെട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കണാതായവരെ മരിച്ചതായി കണക്കാക്കും | ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ 32 പേര്‍ മരിച്ചതായി കണക്കാക്കുമെന്ന് മന്ത്രി കെ. രാജന്‍ വ്യക്തമാക്കി. കുടുംബങ്ങള്‍ക്ക് ധനസഹായവും വീടും ഉള്‍പ്പെടെ ലഭിക്കണമെങ്കില്‍ കാണാതായവരുടെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ആവശ്യമാണ്.

മഹാത്മാ മഹാപഞ്ചായത്ത് മഹാറാലിയുമായി കോണ്‍ഗ്രസ് | സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡ്, ബൂത്ത് പ്രസിഡന്റുമാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുള്ള റാലി മേയില്‍ നടക്കും. കോണ്‍ഗ്രസിന്റെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ തുടക്കം കൂടിയായ റാലിയ്ക്ക് വേദി പ്രഖ്യാപിച്ചിട്ടില്ല.

രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു | അനധികൃതമായി ജോലിക്കു ഹാജരാകാതിരുന്ന 1194 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു | ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നതിന് തൊട്ടു പിന്നാലെ 6.44നായിരുന്നു പൊമ്പലമേട്ടില്‍ മകരവിളക്ക് ദര്‍ശിച്ചത്. പൊന്നമ്പലമേട്ടില്‍ മൂന്നു തവണയാണ് മകരവിളക്ക് തെളിഞ്ഞത്. ദര്‍ശനം പൂര്‍ത്തിയാക്കി അയ്യപ്പന്‍മാര്‍ മലയിറങ്ങി.

നവവധു ജീവനൊടുക്കി, നിറം പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ | നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്ന പരാതിയുമായി കുടുംബം പോലീസിനെ സമീപിച്ചു.

ദേശീയം

സൗരോര്‍ജ്ജ് വൈദ്യുതി പദ്ധതിക്ക് സബ്‌സിഡി നേരിട്ട് | കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പുരപ്പുറ സൗരോര്‍ജ്ജ വൈദ്യുതി പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്കുള്ള സബ്‌സിഡി ഇനി നേരിട്ട് ലഭിക്കും. നോഡല്‍ എജന്‍സിക്കു നല്‍കിയിരുന്ന രീതി അവസാനിപ്പിച്ചു. പദ്ധതി നടത്തിപ്പിനുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര പാരമ്പര്യേത ഊര്‍ജ്ജ മന്ത്രാലയം ഉത്തരവിറക്കി.

മൂന്നരകോടി ഭക്തര്‍ അമൃത് സ്‌നാനം ചെയ്തു | മഹാ കുംഭമേളയിലെ ആദ്യ അമൃതസ്‌നാനത്തില്‍ പുണ്യം തേടി മൂന്നരകോടി തീര്‍ത്ഥാടകര്‍ സ്‌നാനം ചെയ്തു. തിങ്കളാഴ്ച തുടങ്ങിയ മഹാകുംഭമേളയില്‍ രണ്ടു ദിവസമായി ഒഴുകിയത് അഞ്ചുകോടിയിലേറെ തീര്‍ത്ഥാടകര്‍.

ദേശീയ മഞ്ഞള്‍ ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു | തെലങ്കാനയിലെ നിസാമാബാദ് ആസ്ഥാനമായി ദേശീയ മഞ്ഞള്‍ ബോര്‍ഡ് പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് ഡയറക്ടറും അടക്കമുള്ളവര്‍ അംഗങ്ങളായ ബോര്‍ഡിന്റെ അധ്യക്ഷന്‍ ബിജെപി നേതാവ് പല്ലെ ഗംഗ റെഡ്ഡിയാണ്.

കായിക ലോകം

ഖോ ഖോയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം | ഖോ ഖോ ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ 17518 നാണ് ഇന്ത്യന്‍ വനിതകള്‍ ദക്ഷിണ കൊറിയയെ തകര്‍ത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here