സംസ്ഥാനം
കാലാവസ്ഥ | സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് താപനില ഉയരാനും സാധ്യതയുണ്ട്.
മെസിയും കൂട്ടരും ഒക്‌ടോബറിലെത്തും | ഫുട്‌ബോള്‍ താരം ലയണല്‍ മെസി നയിക്കുന്ന് അര്‍ജന്റീന ടീം ഈവര്‍ഷം ഒക്‌ടോബറില്‍ കേരളത്തിലെത്തും. ഒക്‌ടോബര്‍ 25നാണ് മത്സരമെങ്കിലും നവംബര്‍ രണ്ടുവരെ മെസി കേരളത്തിലുണ്ടാകും. മെസിയുമായി സംവദിക്കാനുള്ള അവസരം ആരാധകര്‍ക്ക് ഒരുക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍ ഒരു സ്വകാര്യ ചടങ്ങില്‍ പറഞ്ഞു.
അരും കൊല ? ലോഡ്ജില്‍ യുവതിയും യുവാവിയും മരിച്ച നിലയില്‍ | തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. പേയാട് സ്വദേശികളായ കുമാറും ആശയുമാണ് മരണപ്പെട്ടത്. ആശ കഴുത്ത് മുറിഞ്ഞ നിലയിലും കുമാര്‍ കൈ ഞരമ്പ് മുറിഞ്ഞ നിലയിലുമാണ് കാണപ്പെട്ടത.
പെട്രോള്‍ പമ്പുകള്‍ നാളെ ഉച്ചവരെ അടച്ചിടും | എലത്തൂര്‍ എച്ച്പിസിഎല്‍ ഓഫീസില്‍ കൂലി വര്‍ദ്ധന ചര്‍ച്ചയ്ക്ക് എത്തിയ പ്രതിനിധികളെ ടാങ്കര്‍ ലോറി ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രതിനിധികള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ രാവിലെ ആറു മുതല്‍ 12വരെ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.
കായികതാരത്തെ പീഡിപ്പിച്ച 15 പേര്‍ കൂടി അറസ്റ്റില്‍ | അഞ്ചു വര്‍ഷത്തിനിടെ അറുപതിലേറെ പേര്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന 18കാരി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ 15 പേര്‍ കൂടി അറസ്റ്റില്‍. പോസ്‌കോ, പട്ടികജാതി പീഡന നിരോധന നിയമങ്ങള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഇന്നലെ അറസ്റ്റിലായ രണ്ടു പ്ലസ് ടൂ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് 18 വയസ് പൂര്‍ത്തിയായിട്ടില്ല. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തു.
എറണാകുളം അങ്കമാലി അതിരൂപത ചുമതല തലശ്ശേരി ആര്‍ച്ച് ബിഷപ്പിന് | എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തു പ്രാര്‍ത്ഥനാ യജ്ഞം നടത്തിയിരുന്ന 21 വൈദികരെ പോലീസ് ബലപ്രയോഗത്തിലൂടെ പുറത്താക്കിയത് ഒരു പകല്‍ നീണ്ടുനിന്ന നാടീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനും കാരണമായി. അടുവില്‍ അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ രാജിവച്ചു. അതിരൂപതയുടെ ചുമതല തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ സിയോ മലബാര്‍ സഭാ സിനഡ് ഏല്‍പ്പിച്ചു. സിനഡിന്റെ സമാപന ദിവസത്തെ തീരുമാനത്തിന് മാര്‍പാപ്പയുടെ അനുമതിയും ലഭിച്ചു.
റേഷന്‍ വിതരണം പ്രതിസന്ധിയിലേക്ക് | വിതരണ കരാറുകാര്‍ ഒന്നരയാഴ്ചയായി തുടരുന്ന പണിമുടക്കിനു പിന്നാലെ റേഷന്‍ വ്യാപാരികള്‍ 27 മുതല്‍ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചു. അതിനിടെ, കോടികളുടെ സേവനഫീസ് കുടിശികയിലും കരാര്‍ പുതുക്കാത്തതിലും പ്രതിഷേധിച്ച് റേഷന്‍ കടകളില്‍ ഇ പോസ് യന്ത്രങ്ങളുടെ പരിപാലനം നടത്തുന്ന കമ്പനി ഈ മാസം 31ന് സേവനം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.
രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കി നടി ഹണി റോസ് | സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ രാഹുല്‍ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. അഭിഭാഷകനെന്ന നിലയില്‍ കേസ് സ്വയം നടത്തുമെന്ന് രാഹുല്‍ ഈശ്വറും വ്യക്തമാക്കി.
ദേശീയം
ഡിഎംആര്‍എല്‍ രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയത് 185 കോടി | കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുട്ടൈല്‍ ലിമിറ്റഡ് 185 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനധികൃതമായി നല്‍കിയത് എസ്എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി ഡിഎംആര്‍എല്ലുമായി നടത്തിയ ഇടപാടുകളിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റിവച്ചു.
സഞ്ജയന്‍ കുമാര്‍ കടുവ സംരക്ഷണ അതോറിട്ടി ഐ.ജി. | കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ദേശീയ കടുവാസംരക്ഷണ അതോറിട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായി സഞ്ജയന്‍ കുമാറിശന നിയമിച്ചു. നിലവില്‍ കേരളത്തിലെ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റാണ് തിരുവനന്തപുരം സ്വദേശിയായ സഞ്ജയന്‍ കുമാര്‍.
15 വര്‍ഷത്തിനു മുകളിലുള്ള 13,000 വാഹനങ്ങള്‍ നീക്കും | സംസ്ഥാനത്ത് 15 വര്‍ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ റോഡുകളില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നയങ്ങള്‍ നടപ്പിലാക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇതുസംബന്ധിച്ച് സംസ്ഥാന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കാലഹരണപ്പെട്ട 13,000 സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കാനും മുഖ്യന്ത്രി നിര്‍ദ്ദേശം നല്‍കി.
കായികലോകം
ടി20 ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു | ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗടീമിനെയാണ് പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും. അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംപിടിച്ചു. പരിക്കിനെത്തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി ഒരു വര്‍ഷത്തോളമായി വിട്ടുനില്‍ക്കുന്ന മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. ജനുവരി 22നാണ് പരമ്പരയിലെ ആദ്യമാച്ച്. കൊല്‍ക്കത്ത, ചെന്നൈ, രാജ്‌കോട്ട്, പുണെ, മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഫെബ്രുവരി രണ്ടിനാണ് പരമ്പരയിലെ അവസാന മത്സരം.