സംസ്ഥാനം
കാലാവസ്ഥ | തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കായികതാരത്തെ പീഡിപ്പിച്ചത് 62 പേര്‍ | പത്തനംതിട്ടയില്‍ കായികതാരമായിരുന്ന വിദ്യാര്‍ത്ഥിനിയെ 13 വയസുമുതല്‍ അഞ്ചുവര്‍ഷക്കാലത്തിനിടെ 62 പേര്‍ പീഡിപ്പിച്ചു. ആദ്യം പീഡിപ്പിച്ചത് സുഹൃത്തെങ്കില്‍ പിന്നാലെ സുഹൃത്തിന്റെ കൂട്ടുകാരുമെത്തി. നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് പീഡനങ്ങള്‍ തുടര്‍ന്നത്. ജില്ലാ ശിശുക്ഷേമ സമിതിക്കു മുന്നില്‍ പതിനൊട്ടുകാരി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. നല്‍പ്പതോളം പേര്‍ക്കെതിരെ പോസ്‌കോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേബിളില്‍ കുരുങ്ങിയ ഏഴുവയസുകാരി ബസിനടയില്‍പ്പെട്ടു മരിച്ചു | സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി നടക്കുന്നതിനിടെ, റോഡരികിലെ കേബിളില്‍ കുരുങ്ങി വീണ ഏഴുവയസുകാരി അതേവാഹനം കയറി മരിച്ചു. മടവൂര്‍ ഗവ. എല്‍പിഎസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി, കൃഷ്‌ണേന്ദുവാണ് ഇന്നലെ വൈകുന്നേരം 4.15ന് അപകടത്തില്‍പ്പെട്ടത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സെന്റര്‍ ഓഫ് എക്‌സലന്‍സ് | തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ ട്രോമ കെയറിന്റേയും ബേണ്‍സ് ചികിത്സയുടേയും സെന്റര്‍ ഓഫ് എക്‌സലന്‍സായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു. പരിക്കുകളുടേയും പൊള്ളലിന്റേയും പ്രതിരോധത്തിനും മാനേജ്‌മെന്റിനുമുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് രാജ്യത്തെ 8 പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളെ സെന്റര്‍ ഓഫ് എക്‌സലന്‍സായി തെരഞ്ഞെടുത്തത്.
അശോകന്‍ വധക്കേസില്‍ എട്ടു പേര്‍ കുറ്റക്കാര്‍ | കാട്ടാക്കട അമ്പലത്തുകാല സ്വദേശി, സി.പി.എം പ്രവര്‍ത്തകനായ അശോകനെന്ന ശ്രീകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ എട്ടു ബി.ജെ.പി ആര്‍്.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍. ശിക്ഷ 15നു വിധിക്കും.
ജയചന്ദ്രന് സാംസ്‌കാരിക നഗരിയുടെ ഹൃദയാഞ്ജലി | വ്യാഴാഴ്ച അന്തരിച്ച ഗായകന്‍ പി. ജയചന്ദ്രന്റെ മൃതദേഹം ഇന്നു രാവിലെ 10നു പറവൂര്‍ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. നാലുകെട്ടില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം 3.30നു സമീപത്തെ പാലിയം ശശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
വിജയന്റെ മരണത്തില്‍ 15വരെ അറസ്റ്റ് തടഞ്ഞു | കോണ്‍ഗ്രസ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പ്രസിഡന്റ്് എന്‍.ഡി. അപ്പച്ചന്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നത് 15വരെ കോടതി തടഞ്ഞു.
സ്വര്‍ണവില കൂടുന്നു | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും വര്‍ദ്ധനവ്. വെള്ളിയാഴ്ച പവന് 200 രൂപ കൂടി 58,280 രൂപയായി. മൂന്നു ദിവസം കൊണ്ട് പവന് 560 രൂപയാണ് കൂടിയത്.
മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി | ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ െ്രെഡവര്‍ രജിത്തിനെയും ഭാര്യയേയും കണ്ടെത്തി. എലത്തൂര്‍ സ്വദേശിയായ രജിത്ത് കുമാര്‍, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരില്‍ നിന്നാണ് കണ്ടെത്തിയത്. ഇരുവരെയും ഉടന്‍ കോഴിക്കോട് എത്തിച്ച് കോടതിയില്‍ ഹാജരാക്കും. അതേസമയം മാമി തിരോധാനക്കേസ് അന്വേഷണസംഘം വല്ലാതെ ബുദ്ധിമുട്ടിക്കുകയാണെന്നുള്ള രജിത്ത് കുമാറിന്റെ വാട്‌സാപ്പ് സന്ദേശം പ്രചരിക്കുന്നു. ഗുരുവായൂരില്‍നിന്ന് കണ്ടെത്തും മുമ്പ് മാമിയുടെ െ്രെഡവര്‍ രജിത്ത് കുമാര്‍ വാട്‌സാപ്പിലയച്ച ശബ്ദസന്ദേശമാണ് പുറത്തായത്.
വീട് ജപ്തിയില്‍ പ്രതിഷേധിച്ച് അഗ്നിക്കിരയായ വീട്ടമ്മ മരിച്ചു | വീട് ജപ്തി ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പട്ടാമ്പി കിഴായൂരിലാണ് സംഭവം. ഗവ. യു.പി. സ്‌കൂളിന് സമീപം താമസിക്കുന്ന കിഴക്കേപുരക്കല്‍ വീട്ടില്‍ ജയയാണ് മണ്ണെണ്ണെ ഒഴിച്ച് തീകൊളുത്തിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. അതേസമയം ഷൊര്‍ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇന്നലെ വൈകീട്ട് ബാങ്കിന്റെ പട്ടാമ്പി ശാഖയിലേക്ക് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് മുസ്ലിം യൂത്ത് ലീഗ് ബാങ്കിന് മുന്നിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും. 2015 ല്‍ രണ്ട് ലക്ഷം രൂപയുടെ വായ്പയെടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു.
ദേശീയം
അന്‍വര്‍ തൃണമുല്‍ കോണ്‍ഗ്രസില്‍ | നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി. തൃണമൂല്‍ നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കി സ്വീകരിച്ചത്. അന്‍വറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട്ടും മലപ്പുറത്തും മമതാ ബാനര്‍ജിയെ പങ്കെടുപ്പിച്ച് പൊതുസമ്മേളനം നടത്തുമെന്ന് അന്‍വര്‍ കൊല്‍ക്കത്തയില്‍ പ്രതികരിച്ചു. പി.വി. അന്‍വര്‍ എം.എല്‍.എയെ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോ ഓര്‍ഡിനേറ്ററായി തൃണമൃല്‍ നിയമിച്ചു.
പീഡനത്തിന് വധശിക്ഷ നല്‍കാന്‍ തമിഴ്‌നാട് | ആവര്‍ത്തിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗിക അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷവരെ നല്‍കുന്ന നിയമഭേദഗതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍. സ്ത്രീകളെ പിന്തുടര്‍ന്നു ശല്യം ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷംവരെ തടവു ലഭിക്കും. ജാമ്യം ലഭിക്കില്ല.
വിദേശം
ട്രംപ് കുറ്റക്കാരന്‍, നിരുപാധികം വിട്ടയച്ചു | യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന ട്രംപിനെ രതിചിത്രനടിക്കു കൈക്കൂലി നല്‍കിയെന്ന കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തി. എന്നാല്‍ തടവും പിഴയും ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയാണ് വിധി. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ട്രംപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.