സംസ്ഥാനം
വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു | ഈ മാസം അഞ്ചു മുതല്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് 16 പൈസ വര്‍ദ്ധിപ്പിച്ചു. 2025-26 ല്‍ 12 പൈസയുടെ വര്‍ധനയുണ്ടാകും. 1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗവുമുള്ളവരുമായ ദാരിദ്ര രേഖയ്ക്കു താഴെയുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ദ്ധനയില്ല. കൃഷി ആവശ്യത്തിനുള്ള വൈദ്യുതി നിരക്കില്‍ യൂണിറ്റിന് അഞ്ചു പൈസ കൂട്ടി. ചെറുകിട വ്യവസായികള്‍ക്ക് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയുള്ള വൈദ്യൂതി നിരക്ക് 10 ശതമാനം കുറയും. കൃഷി ആവശ്യത്തിനുള്ള വൈദ്യൂതി നിരക്കില്‍ യൂണിറ്റിന് 5 പൈസ കൂട്ടി.
വിപണി പൊള്ളിക്കുന്നു | തമിഴ്‌നാട്ടില്‍ മഴ പെയ്തപ്പോള്‍ കേരളത്തില്‍ പച്ചക്കറിക്ക് തീവില. മുപ്പതും മുപ്പത്തഞ്ചുമായിരുന്നു സവാള വില ആഴ്ചകള്‍ക്കിടെ 80 ലെത്തി. ഒട്ടുമിക്ക പച്ചക്കറികള്‍ക്കും തീവിലയാണ്. പലതിനും കൂടിയിരിക്കുന്നത് ഇരട്ടിയിലധികമാണ്. അമ്പതിനു കിട്ടിയിരുന്നു മുരിങ്ങയ്ക്ക് വേണമെങ്കില്‍ കിലോയ്ക്ക് 300 എണ്ണിക്കൊടുക്കണം.
വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ 1425 മലയാളികളെ തെരയുന്നു | കുവൈറ്റില്‍ 700 കോടി രൂപയുടെ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ രാജ്യംവിട്ട 1,425 മലയാളി ആരോഗ്യപ്രവര്‍ത്തകരെ പൊലീസ് തെരയുന്നു. ബാങ്ക് അധികൃതര്‍ (ഗള്‍ഫ് ബാങ്ക് കുവൈറ്റ് ഷെയര്‍ ഹോള്‍ഡിംഗ് കമ്പനി പബ്ലിക്) വ്യാഴാഴ്ച കേരളത്തിലെത്തി പൊലീസ് മേധാവിക്ക് പരാതി നല്‍കി. പത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ചിന് കൈമാറി. ദക്ഷിണമേഖലാ റേഞ്ച് ഐ.ജിക്കാണ് അന്വേഷണചുമതല. പ്രതികളില്‍ ഭൂരിഭാഗവും കുവൈറ്റ് ആരോഗ്യവകുപ്പിലെ മുന്‍ ജീവനക്കാരാണ്. 2019-22 കാലത്താണ് കൂടുതല്‍ തട്ടിപ്പ്.
ബസുകള്‍ക്കിടയില്‍ ഞെരുങ്ങി മരിച്ചു | തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ ട്രാഫിക് സിഗ്നലിനു മുന്നിലെ സീബ്രാലൈനിലൂടെ റോഡു മുറിച്ചുകടന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ന്‍, കൊല്ലം ഇരവിപുരം വാളത്തുങ്കല്‍ വെണ്‍പാലക്കര ഗാലക്‌സിയില്‍ എം. ഉല്ലാസ് (52), രണ്ടു ബസുകള്‍ക്കിടയില്‍ ഞെരുങ്ങി മരിച്ചു.
നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്തു | ബലാത്സംഗക്കേസില്‍ സുപ്രിം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച നടന്‍ സിദ്ദിഖ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ സിദ്ദിഖിനെ കേരളം വിട്ടുപോകരുതെന്നത് അടക്കമുള്ള ഉപാധികളോടെ കോടതി ജാമ്യത്തില്‍ വിട്ടു.
തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടി വരും | ആന എഴുന്നള്ളിപ്പിന്റെ കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം നിയന്ത്രണം നടപ്പാക്കിയാല്‍ തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറിമാര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ഈ ഘട്ടത്തില്‍ സുപ്രീം കോടതിയെ അപ്പീല്‍ ഹര്‍ജിയുമായി സമീപിക്കില്ലെന്നും ദേവസ്വങ്ങള്‍ പറഞ്ഞു.
സന്ദീപ് വാര്യരെക്കുറിച്ച് പരസ്യത്തിലുള്ള അഭ്യൂദയകാംക്ഷികള്‍ നല്‍കിയത്, ബന്ധമില്ലെന്ന് സി.പി.എം | ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദപത്രപ്പരസ്യത്തിലെ സന്ദീപ് വാര്യരെക്കുറിച്ചുള്ള ഭാഗം ചില അഭ്യുദയകാംക്ഷികള്‍ നല്‍കിയതാണെന്നും അഭ്യുദയകാംക്ഷികള്‍ നല്‍കിയ ഭാഗവുമായി സ്ഥാനാര്‍ഥിക്കോ എല്‍.ഡി.എഫിനോ ബന്ധമില്ലെന്നും എല്‍.ഡി.എഫ്. ചീഫ് ഇലക്ഷന്‍ ഏജന്റ്. അനുമതി വാങ്ങിയ ശേഷമാണ് പരസ്യം നല്‍കിയതെന്ന് ജില്ലാ ഭരണകൂടത്തിന് നല്‍കിയ വിശദീകരണത്തില്‍ എല്‍.ഡി.എഫ്. അവകാശപ്പെടുന്നു.
വാളകം മേഴ്‌സി കോളജിലെ 30 നഴ്‌സിംഗ് സീറ്റ് റദ്ദാക്കി | സര്‍ക്കാര്‍ പ്രവേശനം നടത്തേണ്ട മെരിറ്റ് സീറ്റുകളില്‍ മാനേജ്‌മെന്റ് സ്വന്തം നിലയില്‍ പ്രവേശനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വാളകം മേഴ്‌സി കോളേജിലെ 30 ബിഎസ്സി നഴ്‌സിംഗ് സീറ്റിലെ പ്രവേശനം ആരോഗ്യ വകുപ്പ് റദ്ദാക്കി.
ദേശീയം
ദേശീയപാത 66 അടുത്ത വര്‍ഷം പൂര്‍ത്തിയാകും | കാസര്‍കോട് തിരുവനന്തപുരം ദേശീയപാത 66 ന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ആറു വരിയില്‍ 45 മീറ്ററിലാണ് എന്‍.എച്ച് 66ന്റെ വികസനം.
ഈടില്ലാത്ത കാര്‍ഷിക വായ്പാ പരിധി 2 ലക്ഷമാക്കി | ഈടില്ലാതെ ലഭിക്കുന്ന കാര്‍ഷിക വായ്പയുടെ പരിധി 1. ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമായി റിസര്‍വ ബാങ്ക് വര്‍ദ്ധിപ്പിച്ചു. 2025 ജനുവരി ഒന്നിനകം പുതിയ മാറ്റം പ്രാവര്‍ത്തികമാക്കും.
അഭിഷേക് സിംഗവിയുടെ സീറ്റില്‍ നോട്ടുകെട്ട് | രാജ്യസഭയില്‍ കോണ്‍ഗ്രസ് അംഗം അഭിഷേക് മനു സിംഗ്‌വിയുടെ സീറ്റില്‍ നോട്ടുകെട്ട് കണ്ടെത്തിയെന്ന് വെളിപ്പെടുതത്തലിനു പിന്നാലെ സഭയില്‍ ഭരണ പ്രതിപക്ഷ ഏറ്റുമുട്ട. രാജ്യസഭാ അധ്യക്ഷന്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
പലിശ നിരക്കില്‍ തൊടാതെ റിസര്‍വ് ബാങ്ക് | പലിശ നിരക്ക് ഇക്കുറിയും കുറച്ചില്ല. 6.5 ശതമാനമെന്ന റിപ്പോ നിരക്ക് തുടരും. രണ്ടു മാസത്തേക്കു കൂടി ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ല.
മുണ്ടക്കൈ ചൂരല്‍മല നഷ്ടപരിഹാം വൈകിച്ചത് കേരളമെന്ന് അമിത്ഷാ | ചൂരല്‍മല -മു്ണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനുശേഷമുള്ള പിഡിഎന്‍എ റിപ്പോര്‍ട്ട് കേന്ദ്രത്തിനു കൈമാറാന്‍ കേരളം വലിയ കാലതാമസം വരുത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കി. നവംബര്‍ 13നാണ് ഇതു ലഭിച്ചതെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ നിവേദനത്തി്‌ന് അദ്ദേഹം മറുപടി നല്‍കി.