സംസ്ഥാനം
മേല്‍വിലാസം വിഷയമല്ല, വാഹനം എവിടെയും രജിസ്റ്റര്‍ ചെയ്യാം | ഉടമയുടെ മേല്‍വിലാസമുള്ള ആര്‍ടി ഓഫീസ് പരിധിയില്‍ വാഹന രജിസ്‌ട്രേഷനെന്ന നിബന്ധന ഒഴിവാക്കി. വാഹനങ്ങളുടെ രജിസ്‌ട്രേഷന് സംസ്ഥാനത്തെ ഏത് ആര്‍ടിഒ ഓഫീസിലും ഇനി അപേക്ഷ സമര്‍പ്പിക്കാം.
ആദ്യം പ്രബേഷണറി, ആറു മാസം കഴിഞ്ഞ് ലൈസന്‍സ് | ഡ്രൈവിംഗ് ലൈസന്‍സിനു പ്രബേഷന്‍ കാലയളവ് കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു.
സ്മാര്‍ട്ട് സിറ്റിയുടെ ബദലില്‍ സ്വകാര്യ പങ്കാളിയില്ല | സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു പകരമുള്ള പദ്ധതി പൂര്‍ണമായും സര്‍ക്കാരിന്റെ ഉടമസ്ഥാവകാശത്തിലായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടീകോമിന്റെ സ്ഥാനത്ത് പകരം ആരെയും ഉള്‍പ്പെടുത്തില്ല.
ഉരുള്‍പൊട്ടല്‍ പുനരധിവാസ പാക്കേജില്‍ കേന്ദ്രത്തിനെതിരെ മുഖ്യന്‍ | വയനാട് വിഷയത്തില്‍ ആഭ്യന്തരമന്ത്രി പാര്‍ലമെന്റിനെയും പൊതുസമൂഹശത്തയും തെറ്റിദ്ധരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിശദ പഠന റിപ്പോര്‍ട്ട് നല്‍കന്‍ കേരളം വൈകിയതുകൊണ്ടാണ് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്തതെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന വാസ്തവരിരു്ദ്ധമാണെന്നു അദ്ദേഹം പറഞ്ഞു.
കേന്ദ്രം പകപോക്കല്‍ തുടരുന്നു | വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അറിയിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രം പകപോക്കല്‍ നടപടി തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം സ്മാര്‍ട്ട് സിറ്റി പദ്ധതി നിന്നു പോകില്ലെന്നും ടീകോമിന് നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞു വിടല്‍ അല്ല ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അഭിപ്രായഭിന്നത പരിഹരിക്കാന്‍ സമസ്ത ലീഗ് സംയുക്ത ചര്‍ച്ച | അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുന്നതിനു എല്ലാവരെയും ഒരുമിച്ചിരു്ത്തി ചര്‍ച്ച തുടരാന്‍ സമസ്ത- മുസ്ലീം ലീഗ് നേതൃതല കൂടിയാലോനയില്‍ ധാരണയായി.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കാന്‍ ബി.ജെ.പി | തദ്ദേശ സ്ഥാപന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരമാവധി നേട്ടമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം രൂപരേഖ തയാറാക്കി. 10 ലക്ഷം ജനസംഖ്യ കണക്കാക്കി, ജില്ലയായി പരിഗണിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കും. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 60 സീറ്റുകളും തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പറേഷനും 250 പഞ്ചായത്തുകളും പിടിക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകാനാണ് കോര്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാനം.
ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന് | ചലച്ചിത്ര തംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2023 ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍. കരുണിന്.
സ്‌കൂള്‍ കലോത്സവത്തിന് 24 മത്സര വേദികള്‍ | ജനുവരി നാലു മുതല്‍ എട്ടുവരെ തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് 24 മത്സര വേദികളുണ്ട്. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യവേദിയും പുത്തരിക്കണ്ടത്ത്ഭക്ഷണപ്പുരയും ക്രമീകരിക്കാനാണ് ആലോചന.
മുണ്ടക്കൈയുടെ അതിജീവനത്തിന്റെ മുഖം ഇനി കലട്രേറ്റില്‍ | മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടമായ ശ്രുതിക്ക് പിന്നീട് പ്രതിശ്രുതവരനെയും അപകടത്തില്‍ നഷ്ടമായത് കേരളത്തിന്റെ ദു:ഖമായി മാറിയതാണ്. സര്‍ക്കാര്‍ വാഗ്ദാനം നിറവേറിയപ്പോള്‍ ശ്രുതി കലക്‌ട്രേറ്റിലെ റവന്യൂ വകുപ്പ് പൊതുജന പരാതി വിഭാഗത്തില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു.
ദേശീയം
സഞ്ജയ് മല്‍ഹോത്ര റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ | കേന്ദ്ര റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയെ (56) റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.
രേഖാ ശര്‍മ രാജ്യസഭാ സ്ഥാനാര്‍ത്ഥി | ദേശീയ വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷ രേഖാ ശര്‍മ അടക്കം മൂന്നു പേരെ രാജ്യസഭയിലെത്തിക്കാന്‍ ബി.ജെ.പി.
സംവരണം നല്‍കേണ്ടത് മതാടിസ്ഥാനത്തിലല്ല | രാജ്യത്ത് സംവരണം നല്‍കേണ്ടത് മതാടിസ്ഥാനത്തില്‍ അല്ലെന്ന് സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. 2010നുശേഷം 77 സമുദായങ്ങളെ മറ്റു പിന്നാക്ക വിഭാഗ (ഒബിസി) പട്ടികയില്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാരിന്റെ നടപടി സംബന്ധിച്ച കേസിലാണ് പരാമര്‍ശം.
പുതുവര്‍ഷത്തില്‍ കാറുകള്‍ക്ക് വില കൂടും | പുതുവര്‍ഷത്തില്‍ കാറുകള്‍ക്ക് വില കൂടും. ഇന്ത്യയിലെ ഒട്ടുമിട്ട വാഹന നിര്‍മ്മാതാക്കളും പുതിയ വര്‍ഷത്തില്‍ വാഹനങ്ങള്‍ക്ക് മൂന്നു മുതല്‍ അഞ്ചു ശതമാനംവരെ വില വര്‍ദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്..
കായികലോകം
ഗുകേഷിന് പരാജയം | ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായകമായ 12-ാം റൗണ്ട് മത്സരത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷിനെ പരാജയപ്പെടുത്തി ചൈനയുടെ ഡിങ് ലിറന്‍. ഇതോടെ ഇരുവരും പോയിന്റില്‍ 6-6 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമെത്തി. ഞായറാഴ്ച നടന്ന 11-ാം റൗണ്ട് മത്സരത്തില്‍ ചൈനയുടെ ഡിങ് ലിറനെതിരേ നിര്‍ണായക ജയം ഗുകേഷ് സ്വന്തമാക്കിയിരുന്നു.