ഭോപ്പാല്‍ | പശ്ചിമ മധ്യപ്രദേശിലെ ബിജെപി നേതാവായ ശ്യാംലാല്‍ ധാക്കഡിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒറ്റനില വീടിന്റെ ടെറസില്‍ കഴിഞ്ഞ രാത്രി ഉറങ്ങിക്കിടന്ന ധാക്കഡിന് (45) ചായ വിളമ്പാന്‍ മകന്‍ പോയപ്പോഴാണ് സംഭവം പുറത്തായത്. ബിജെപിയുടെ ബുദ്ധ മണ്ഡലത്തിന്റെ വൈസ് പ്രസിഡന്റായ ധാക്കഡിനെ തലയില്‍ നിന്ന് രക്തം വാര്‍ന്ന് കിടക്കയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
‘പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെങ്കിലും, സംഭവസ്ഥലത്തെ അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത് അജ്ഞാതനായ കൊലയാളി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ധാക്കദിന്റെ തലയില്‍ ആവര്‍ത്തിച്ച് ആക്രമിച്ചുവെന്നും നിരവധി മുറിവുകള്‍ ഉണ്ടാക്കി, അത് മരണത്തിലേക്ക് നയിച്ചു എന്നുമാണ്” – മന്ദ്സൗര്‍ ജില്ലാ പോലീസ് സൂപ്രണ്ട് അഭിഷേക് ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു.
ഒന്നാം നിലയിലെ ടെറസില്‍ നിര്‍മ്മിച്ച മുറിയിലാണ് ധാക്കദ് ദിവസവും ഉറങ്ങിയിരുന്നത്. അതേ മുറിയിലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ധാക്കദിന്റെ കുടുംബം വീട്ടുവളപ്പില്‍ ഒരു ഷെഡ് നിര്‍മ്മിച്ചിരുന്നു. ആ ഷെഡ് വഴിയാകും അജ്ഞാതനായ കൊലയാളി ധാക്കദിന്റെ മുറിയിലേക്ക് കയറിയതെന്നാണ് പോലീസ് നിഗമനം.