ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെയും പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ സയ്യിദ് അസിം മുനീന്റെയും ചിത്രങ്ങള്‍ യോജിപ്പിച്ച് സോഷ്യല്‍മീഡിയായില്‍ പോസ്റ്റിട്ട് അസം കാബിനറ്റ് മന്ത്രി അശോക് സിംഗാള്‍. ഓപ്പറേഷന്‍ സിന്ദൂരില്‍ എത്ര ഇന്ത്യന്‍വിമാനങ്ങള്‍ നഷ്ടപ്പെട്ടൂവെന്ന് രാഹുല്‍ഗാന്ധി ചോദിച്ചതിനെ വിമര്‍ശിച്ചാണ് ഈ പോസ്റ്റിട്ടത്. മണിക്കൂറുകള്‍ക്കകം ചിത്രം വൈറലായി മാറി.
ഓപറേഷന്‍ സിന്ദൂര്‍ ദൗത്യത്തിനിടെ നഷ്ടപ്പെട്ട ഇന്ത്യന്‍ വിമാനങ്ങളുടെ എണ്ണത്തില്‍ വ്യക്തത തേടിയായിരുന്നൂ രാഹുല്‍ഗാന്ധിയുടെ പ്രസ്താവന. എന്നാല്‍ വിദേശകാര്യ മന്ത്രാലയം (എംഇഎ) രാഹുല്‍ ഗാന്ധിയുടെ വാദങ്ങള്‍ തള്ളിക്കളഞ്ഞു. ഇതിനിടെയാണ് പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ സയ്യിദ് അസിം മുനീന്റെയും ചിത്രങ്ങള്‍ യോജിപ്പിച്ച് സോഷ്യല്‍മീഡിയായില്‍ വിമര്‍ശനം കടുത്തത്.