ഭോപ്പാല്‍ | താമസ സ്ഥലത്തു നിന്ന് രാവിലെ നടക്കാനിറങ്ങിയ സൈനിക ഉദ്യോഗസ്ഥനെ കാണാതായതില്‍ അന്വേഷണം തുടരുന്നു. ഗ്വാളിയോര്‍ സ്വദേശിയായ ലഫ്. കേണല്‍ പ്രദീപ് കുമാര്‍ നിഗമിനെയാണ് കാണാതായാത്. സാഗറിലെ മഹാര്‍ റെജിമെന്റ് സെന്ററിലാണ് പ്രദീപ് കുമാര്‍ നിഗം ജോലി ചെയ്തിരുന്നത്. രണ്ടുദിവസം മുമ്പ് രാവിലെ 6.30ഓടെ താമസ സ്ഥലത്തു നിന്ന് നടക്കാനിറങ്ങിയെങ്കിലും പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് അധികൃതര്‍ കന്റോണ്‍മെന്റ് പൊലീസില്‍ പരാതി.
സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചിട്ടും തുമ്പൊന്നും ലഭിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍.