മലപ്പുറം | പരീക്ഷയുടെ തലേന്ന് താനൂരില്‍ നിന്നും നാടുവിട്ട പ്ലസ് ടു പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈ വരെ സഞ്ചരിച്ച യുവാവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മലപ്പുറം എടവണ്ണ സ്വദേശി അക്ബര്‍ റഹീമിനെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഇയാളെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. തട്ടികൊണ്ടു പോകല്‍, പോക്‌സോ ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
പെണ്‍കുട്ടികള്‍ക്ക് ഒപ്പം യാത്ര ചെയ്‌തെങ്കിലും റഹീം പിന്നീട് തിരികെ പോരുകയായിരുന്നു. നാടുവിട്ടു പോയി പൂനെയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചിട്ടുണ്ട്.