തിരുവനന്തപുരം: ഉറ്റബന്ധുക്കളായ മൂന്നുപേരെക്കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി പ്രതി അഫാന്റെ വെളിപ്പെടുത്തല്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഫാന്റെ മാനസികനില പരിശോധിച്ച മനോരോഗ വിദഗ്ദ്ധനോടാണ് പ്രതി ഇക്കാര്യം പറഞ്ഞത്.
തട്ടത്തുമലയില്‍ താമസിക്കുന്ന ഉമ്മയുടെ ബന്ധുക്കളായ അമ്മയെയും മകളെയും വെഞ്ഞാമൂടുള്ള മാമനെയും കൊല്ലാനായിരുന്നൂ പ്ലാനുണ്ടായിരുന്നതെന്നാണ് അഫാന്‍ പറഞ്ഞതെന്ന് മനോരോഗ വിദഗ്ദ്ധന്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍, അനുജനെ തലയ്ക്കടിച്ച് കൊന്നതിനുശേഷം മാനസികമായി ഏറെ തളര്‍ന്നു. അതുകൊണ്ടു മാത്രമാണ് മറ്റു മൂന്നുപേരെയും കൊല്ലാത്തതെന്നും അഫാന്‍ പറഞ്ഞു.
പൂര്‍ണ ബോധത്തോടെയാണ് കൂട്ടക്കൊല നടത്തിയതെന്നും മറ്റ് മാനസിക പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നുമാണ് അഫാനെ പരിശോധിച്ച ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെല്ലിലാണ് അഫാനുള്ളത്. ഡിസ്ചാര്‍ജ് ചെയ്താലുടന്‍ ജയിലിലേക്ക് മാറ്റും.