കൊച്ചി: രണ്ട് ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ച് , ഇന്നു(ശനി) രാവിലെ എറണാകുളം നോര്‍ത്ത് പോലീസിന് മുമ്പാകെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹാജരായി.

എറണാകുളം നോര്‍ത്ത് പോലീസ് വെള്ളിയാഴ്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുണ്ടൂരിലെ വസതി സന്ദര്‍ശിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച നോട്ടീസ് നല്‍കിയിരുന്നു. ഈ സമന്‍സ് പ്രകാരം രാവിലെ 10 മണിയോടെ അഭിഭാഷകനൊപ്പമാണ്് ഷൈന്‍ ടോം ഹാജരായത്.

പാലക്കാട് രജിസ്‌ട്രേഷനിലുള്ള വാഹനത്തില്‍ എത്തിയ നടന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലി എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here