ഫ്‌ലോറിഡ: അമേരിക്കയില്‍ മലയാളി നഴ്‌സിന് ക്രൂരമര്‍ദ്ദനമേറ്റു. മാനസികരോഗിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റതോടെ ഇരുകണ്ണുകളുടെയും കാഴ്ചശക്തി നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാംസ് വെസ്റ്റ് ആശുപത്രയിലെ നേഴ്‌സായ ലീലാമ്മ ലാലി (67) നാണ് മര്‍ദ്ദണമേറ്റത്. സ്റ്റീഫന്‍ സ്‌കാന്‍ടില്‍ബറി (33) എന്ന മാനസിക അസ്വാസ്ഥമുള്ള ആളാണ് ലീലാമ്മയെ കഴിഞ്ഞ വ്യാഴാഴ്ച അതിക്രൂരമായി മര്‍ദ്ദിച്ചത്.
സംഭവ സമയത്ത് രോഗികള്‍ക്ക് മരുന്ന് നല്‍കാനെത്തിയതായിരുന്നു ലീലാമ്മ, നേഴ്‌സ് എത്തിയപ്പോള്‍ ആശുപത്രി ബെഡ്ഡില്‍ കിടക്കുകയായിരുന്നു സ്റ്റീഫന്‍. നേഴ്‌സിനെ കണ്ടതും ഇയാള്‍ ബെഡ്ഡില്‍ നിന്നും ചാടി എഴുന്നേറ്റ് അവരെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ ലീലാമ്മയുടെ മുഖത്ത് തുടര്‍ച്ചയായി ഇടിക്കുകയായിരുന്നു.
സ്റ്റീഫന്‍ സ്‌കാന്‍ടില്‍ബറിയുടെത് വംശീയ ആക്രമണമായിരുന്നെന്നാണ് സൂചന. ഇന്ത്യക്കാര്‍ മോശമാണെന്നും താന്‍ ഒരു ഇന്ത്യന്‍ ഡോക്ടറെ തല്ലിയെന്നും അക്രമണത്തിന് ശേഷം സ്റ്റീഫന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാള്‍ക്കെതിരെ വിദ്വേഷ കുറ്റകൃത്യത്തിനും സെക്കന്‍ഡ് ഡിഗ്രി കൊലപാതക ശ്രമത്തിനും കുറ്റം ചുമത്തി ജയിലില്‍ പാര്‍പ്പിച്ചിരിക്കയാണ്.