പൂനെ | സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലിരിക്കെ എയര്‍ ഹോസ്റ്റസിന് േനരിടേണ്ടിവന്നത് ക്രൂരപീഡനം. ആശുപത്രി ജീവനക്കാരനാണ് നഴ്‌സുമാര്‍ ഇല്ലാത്ത സമയത്ത് റൂമിലെത്തി ലൈംഗികമായി പീഡിപ്പിച്ചതെന്ന് എയര്‍ഹോസ്റ്റസ് പോലീസില്‍ മൊഴി നല്‍കി.
ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഗുരുഗ്രാമിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചവേളയില്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിത്താണ് അവശനിലയിലായ എയര്‍ ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 6 ന് അബോധാവസ്ഥയിലും വെന്റിലേറ്ററിലും ആയിരുന്ന 46 കാരിയായ എയര്‍ ഹോസ്റ്റസിനെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കയായിരുന്നൂവെന്ന് പരാതിയില്‍ പറയുന്നു. ഏപ്രില്‍ 13 ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷമാണ് ഔദ്യോഗികമായി പരാതി നല്‍കിയത്.
ആക്രമണ സമയത്ത് താന്‍ അര്‍ദ്ധബോധാവസ്ഥയിലായിരുന്നുവെന്നും അനങ്ങാനോ സഹായത്തിനായി വിളിക്കാനോ കഴിയുന്ന ശാരീരിക അവസ്ഥയിലായിരുന്നില്ലെന്നും ഏപ്രില്‍ 14 ന് സദര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയില്‍ പറയുന്നു. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) യുടെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും പ്രസക്തമായ എല്ലാ രേഖകളും സിസിടിവി ദൃശ്യങ്ങളും അധികാരികള്‍ക്ക് കൈമാറിയെന്നും ആശുപത്രി അധികൃതര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.